ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാന്‍സിസ് മാർപാപ്പ സ്വീകരിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പ കാത്തിരിക്കുകയാണ്. മോദിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ 20 മിനിറ്റ് നേരത്തേക്ക് നിശ്ചയിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നെന്നും വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല ട്വീറ്റിലൂടെ അറിയിച്ചു.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി, വത്തിക്കാനിൽ മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് രാജ്യത്തേക്ക് ക്ഷണിച്ചത്. മാർപാപ്പയുമായി അദ്ദേഹം ഒന്നേകാൽ മണിക്കൂറിലേറെ ചർച്ച നടത്തി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു.
'മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രി'