കേരളം

kerala

ETV Bharat / bharat

പഞ്ചാബ് കോൺഗ്രസിൽ രാഷ്ട്രീയ പോരാട്ടം; ഇന്ന് നിയമസഭ കക്ഷി യോഗം - ക്യാപ്റ്റൻ അമരീന്ദർ സിങ്

കോൺഗ്രസിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദുവിനെ നിയമിച്ച ശേഷം മന്ത്രിസഭ പുനഃസംഘടനക്ക് കളമൊരുങ്ങിയതാണ് നിലവിൽ പഞ്ചാബിലെ കോൺഗ്രസിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുന്നതിന് വഴിതെളിച്ചത്.

Political battle continues in Punjab Cong  CLP meeting today in Chandigarh  പഞ്ചാബ്  പഞ്ചാബ് കോൺഗ്രസ്  രാഷ്ട്രീയ പോരാട്ടം  കോൺഗ്രസ് നിയമസഭ കക്ഷി യോഗം  നിയമസഭ കക്ഷി യോഗം  പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി  ക്യാപ്റ്റൻ അമരീന്ദർ സിങ്  നവജ്യോത് സിങ് സിദ്ദു
പഞ്ചാബ് കോൺഗ്രസിൽ രാഷ്ട്രീയ പോരാട്ടം; ഇന്ന് ചണ്ഡീഗഡിൽ കോൺഗ്രസ് നിയമസഭ കക്ഷി യോഗം

By

Published : Sep 18, 2021, 7:20 AM IST

ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസിനുള്ളിലെ പുക കെട്ടടങ്ങുന്നില്ല. നിയമസഭ കക്ഷി യോഗം ആവശ്യപ്പെട്ട് നവജ്യോത് സിങ് സിദ്ദു പക്ഷത്തുള്ള എംഎൽഎമാർ ഉന്നത നേതൃത്വത്തിന് കത്തയച്ചു. എംഎൽഎമാരുടെ അഭ്യർഥനകൾ പരിഗണിച്ച് ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക് പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ കോൺഗ്രസ് നിയമസഭ കക്ഷി യോഗം ചേരുമെന്ന് പഞ്ചാബ് കോൺഗ്രസിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് അറിയിച്ചു.

പാർട്ടിക്കുള്ളിലെ ഭിന്നത പരിഹരിക്കാൻ എഐസിസി നേതൃത്വത്തിൽ നിന്ന് വരെ ശ്രമങ്ങൾ ഉണ്ടായെങ്കിലും പഞ്ചാബിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ രാഷ്‌ട്രീയ പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ നേതൃത്വം പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ കോൺഗ്രസ് നിയമസഭ കക്ഷി യോഗം ചേരണമെന്നും ആവശ്യപ്പെട്ട് 40ഓളം എംഎൽഎമാർ കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് കത്തയച്ചതായി പാർട്ടി സംസ്ഥാന ഘടകത്തിലെ മുതിർന്ന നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദുവിനെ നിയമിച്ച ശേഷം മന്ത്രിസഭ പുനഃസംഘടനക്ക് കളമൊരുങ്ങിയതാണ് നിലവിൽ പഞ്ചാബിലെ കോൺഗ്രസിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുന്നതിന് വഴിതെളിച്ചത്. നവജ്യോത് സിങ്ങിന്‍റെ കീഴിലുള്ള എംഎൽഎമാരും മന്ത്രിമാരും രണ്ടാഴ്‌ച മുൻപ് ഡെറാഡൂണിൽ എത്തി ഹരീഷ് റാവത്തുമായി ചർച്ച നടത്തുകയും വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിസഭ പുനഃസംഘടനയ്ക്ക് പച്ചക്കൊടി കാണിക്കാൻ നിലവിലെ അവസ്ഥയിൽ പാർട്ടിക്ക് കഴിയില്ല. ഒരു വിഭാഗം എംഎൽഎമാർ സിദ്ദുവിനൊപ്പം ഉണ്ടെങ്കിലും പഞ്ചാബിൽ നിന്നുള്ള എംപിമാർ, ഭൂരിഭാഗം മന്ത്രിമാർ, മറ്റ് എംഎൽഎമാർ എന്നിവർ അമരീന്ദർ സിങ്ങിന്‍റെ പക്ഷത്താണ്.

Also Read: പെലെയുടെ ആരോഗ്യനില തൃപ്‌തികരം; ഹൃദയവും ശ്വസനവും സാധാരണനിലയിൽ

ABOUT THE AUTHOR

...view details