കേരളം

kerala

ETV Bharat / bharat

സൈദാപോറയിൽ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസുകാരന് ദാരുണാന്ത്യം

ഹൈക്കോടതി ജഡ്‌ജിയുടെ സെക്യൂരിറ്റി ഗാർഡാണ് കൊല്ലപ്പെട്ട ജാവേദ് അഹമ്മദ്.

oliceman shot dead in Srinagar  Srinagar  Saidapora Eidgah  Jammu and Kashmir  ശ്രീനഗർ  ജമ്മു കശ്‌മീരിലെ സൈദാപോറ പ്രദേശം  ജാവേദ് അഹമ്മദ്
സൈദാപോറയിൽ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസുകാരന് ദാരുണാന്ത്യം

By

Published : Jun 17, 2021, 10:40 PM IST

ശ്രീനഗർ:ജമ്മു കശ്‌മീരിലെ സൈദാപോറയിൽ തീവ്രവാദികളുടെ വെടിയേറ്റ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ശ്രീനഗർ സ്വദേശി ജാവേദ് അഹമ്മദ് ആണ് മരിച്ചത്. ഹൈക്കോടതി ജഡ്‌ജിയുടെ സെക്യൂരിറ്റി ഗാർഡായി പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം.

Also Read: പൊലീസിന് നേരെ വെടി വയ്പ്പ്; കസ്റ്റഡിയിലുള്ള പ്രതി രക്ഷപ്പെട്ടു

ജാവേദ് അഹമ്മദിൻ്റെ വീടിന് സമീപത്തുവച്ചാണ് അക്രമികൾ വെടിയുതിർത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കഴുത്തിലേറ്റ വെടിയാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details