കല്‍ബുര്‍ഗി: വടിവാളും കത്തിയുമായെത്തി ആളുകളെ ഭയപ്പെടുത്തിയ അക്രമിയുടെ കാലില്‍ പൊലീസ് വെടിവെച്ച് വീഴ്‌ത്തി. കല്‍ബുര്‍ഗിയില്‍ അബ്‌ദുള്‍ സഫാര്‍ എന്ന അക്രമിയെയാണ് പൊലീസ് വെടിവെച്ച് വീഴ്‌ത്തിയത്. വെടിയേറ്റ് നിലത്ത് വീണ അബ്‌ദുള്‍ സഫാറിനെ പൊലീസ് മര്‍ദിക്കുകയും ചെയ്‌തു.
ഇന്നലെ (05.02.23) രാത്രി ഒന്‍പത് മണിയോടുകൂടിയാണ് ഒരു കയ്യില്‍ വടിവാളും മറുകയ്യില്‍ കത്തിയുമായി ഇയാള്‍ മാര്‍ക്കറ്റിലിറങ്ങി ആളുകളെ ഭയപ്പെടുത്താന്‍ ആരംഭിച്ചത്. അക്രമിയെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ പൊലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ആകാശത്തേയ്‌ക്ക് വെടിവെച്ച് അക്രമിയെ കീഴടക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.