അമരാവതി:ചിറ്റൂരിലേക്കുള്ള യാത്ര തടഞ്ഞതിനെ തുടർന്ന് തിരുപ്പതി വിമാനത്താവളത്തിൽ ടി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ. ചന്ദ്രബാബു നായിഡുവിന്‍റെ കുത്തിയിരുപ്പ് പ്രതിഷേധം.
തിരുപ്പതി വിമാനത്താവളത്തിൽ ടി.ഡി.പി നേതാവ് എൻ. ചന്ദ്രബാബു നായിഡുവിന്‍റെ കുത്തിയിരുപ്പ് പ്രതിഷേധം
പൊലീസിന്‍റെ നടപടിയിൽ ടി.ഡി.പി പോളിറ്റ് ബ്യൂറോ അംഗം യനമല രാമകൃഷ്‌ണുഡു അപലപിച്ചു.
ടി.ഡി.പി സ്ഥാനാർഥിയോട് വൈ.എസ്.ആർ കോൺഗ്രസ് തിരുപ്പതി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൽ വിസമ്മതം അറിയിച്ചതിനെ തുടർന്ന് സ്ഥാനാർഥിയുടെ ഭർത്താവിന്‍റെ ചായക്കട ഞായറാഴ്‌ച തകർത്തതായി ആരോപണം ഉയർന്നിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിക്കാനാണ് ചന്ദ്രബാബു നായിഡു തിരുപ്പതിയിലേക്കെത്തിയത്. എന്നാൽ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടവും കൊവിഡ് വ്യാപനവും ചൂണ്ടിക്കാട്ടി പൊലീസ് പ്രതിഷേധിക്കാനുള്ള അനുമതി നിഷേധിച്ചു. തുടർന്ന് അദ്ദേഹത്തെ കസ്‌റ്റഡിയിലെടുക്കാൻ ശ്രമിക്കുകയും വാക്കു തർക്കമുണ്ടാകുകയും ചെയ്തു. അതിന് ശേഷമാണ് അദ്ദേഹം വിമാനത്താവളത്തിൽ കുത്തിയിരുപ്പ് പ്രതിഷേധം ആരംഭിച്ചത്.
ചന്ദ്രബാബു നായിഡുവിന്‍റെ സന്ദർശനത്തെ തുടർന്ന് പ്രദേശത്തെ നിരവധി ടി.ഡി.പി നേതാക്കളെ വീട്ടുത്തടങ്കലിലാക്കിയിരിക്കുകയാണ്. പൊലീസിന്‍റെ നടപടിയിൽ ടി.ഡി.പി പോളിറ്റ് ബ്യൂറോ അംഗം യനമല രാമകൃഷ്‌ണുഡു അപലപിച്ചു.