ന്യൂഡല്‍ഹി : സൗദി അറേബ്യയുടെ വിസ ലഭിക്കുന്നതിനായി ഇനിമുതല്‍ ഇന്ത്യക്കാര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല. ഇന്ത്യയിലെ സൗദി എംബസിയാണ് ഇക്കാര്യം വ്യക്തമാക്കി പ്രസ്‌താവന ഇറക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് പ്രസ്‌താവനയില്‍ സൗദി എംബസി വ്യക്തമാക്കി.
സുപ്രധാന തീരുമാനം ; സൗദി വിസ ലഭിക്കുന്നതിന് ഇന്ത്യക്കാര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല - India Saudi relations
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് ഇന്ത്യയിലെ സൗദി എംബസി പ്രസ്‌താവനയില്‍ വ്യക്തമാക്കി
സൗദിയില്‍ തൊഴിലെടുക്കുന്ന ഏകദേശം 20 ലക്ഷം ആളുകളുടെ സംഭാവന തങ്ങള്‍ മാനിക്കുന്നുവെന്നും പ്രസ്‌താവനയില്‍ പരാമര്‍ശിക്കുന്നു. പുതിയ തീരുമാനം വിസ നടപടികളെ എളുപ്പമാക്കും. ടൂര്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സഹായകരമാകും.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഹമ്മദ് ബിന്‍ സല്‍മാന്‍റേയും ഔദ്യോഗിക പരിപാടികളിലെ സമയക്രമവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കാരണം സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.