പനാജി:സ്വർണമാല പിടിച്ചുപറിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌ത് സൗത്ത് ഗോവ പൊലീസ്. ഹുസൈൻ ഷെയ്ഖ് റൈച്ചൂർ, അഷ്‌പക് കദൂർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും കുറ്റകൃത്യത്തിൽ ഉപയോഗിച്ച സ്‌കൂട്ടറും ഇവരുടെ പക്കൽനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സ്വർണമാല പിടിച്ചുപറിക്കൽ; ഗോവയിൽ രണ്ട് പേർ പിടിയിൽ - സ്വർണമാല മോഷണം
ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും കുറ്റകൃത്യത്തിൽ ഉപയോഗിച്ച സ്‌കൂട്ടറും ഇവരുടെ പക്കൽനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്
സ്വർണമാല പിടിച്ചുപറിക്കൽ; ഗോവയിൽ രണ്ട് പേർ പിടിയിൽ
2021 ജനുവരി 11 ന് കോർട്ടാലിം നിവാസിയായ ഒരു വൃദ്ധയിൽ നിന്ന് ലഭിച്ച പരാതിയുടെയും 2020 ഒക്‌ടോബർ 28ന് ലഭിച്ച മറ്റൊരു കേസിന്‍റെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിചേർത്തു.