ചെന്നൈ:കവി സുബ്രഹ്മണ്യ ഭാരതിയുടെ ഓർമദിനം മഹാകവി ദിവസ് ആയി ആഘോഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. 14ഓളം പുതിയ പ്രഖ്യാപനങ്ങളും സ്റ്റാലിൻ ഇതിനോടൊപ്പം നടത്തിയിട്ടുണ്ട്. കോളജുകളിലും സ്‌കൂളുകളിലും കവിത പാരായണം നടത്തുകയും വിജയിക്കുന്ന ആൺ-പെൺ വിഭാഗത്തിൽ നിന്നുള്ള ഓരോരുത്തർക്കും ഒരു ലക്ഷം രൂപയും 'ഭാരതി യങ് പോയറ്റ് അവാർഡും' നൽകുമെന്നും പ്രഖ്യാപനത്തിലുണ്ട്.
ഭാരതിയാറുടെ ഓർമദിനം ഇനി മുതൽ മഹാകവി ദിവസ് ആയി ആചരിക്കും - മഹാകവി ദിവസ് ആയി ആചരിക്കും
14ഓളം അനുബന്ധ പ്രഖ്യാപനങ്ങളും സ്റ്റാലിൻ ഇതിനോടൊപ്പം നടത്തിയിട്ടുണ്ട്.
ഭാരതിയാറുടെ ഓർമദിനം ഇനി മുതൽ മഹാകവി ദിവസ് ആയി ആചരിക്കും
കവിയുടെ രചനകളെ 'മനതിൽ ഉരുതി വേണ്ടും' എന്ന ബുക്കിലേക്ക് കൊണ്ടുവരുമെന്നും ഇത് 37 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതിയാറിന്‍റെ കവിതകൾ ഇംഗ്ലീഷിലേക്ക് മാറ്റുന്നതിനൊപ്പം അദ്ദേഹത്തിന്‍റെ പ്രതിമകൾ ചെറിയ നിരക്ക് ഈടാക്കി ജനങ്ങളിലേക്ക് എത്തിക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
ALSO READ: ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ മന്ത്രിതല ഉഭയകക്ഷി ചര്‍ച്ച ഇന്ന്