ന്യൂഡൽഹി: യുക്രൈനിലെ അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമര്‍ സെലൻസ്‌കി ടെലിഫോണില്‍ വിളിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.
സമാധാന ശ്രമങ്ങൾക്കായി ഏത് വിധത്തിലുള്ള സംഭാവന നൽകാനും ഇന്ത്യ സന്നദ്ധരാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി വേഗത്തിൽ ഒഴിപ്പിക്കാൻ യുക്രൈനിയൻ അധികാരികളുടെ സഹായവും മോദി ആവശ്യപ്പെട്ടു.
ALSO READ:സെലൻസ്‌കി മോദിയെ വിളിച്ചു: യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന്
റഷ്യ - യുക്രൈൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമര്‍ സെലൻസ്‌കി മോദിയെ ടെലിഫോണിൽ വിളിച്ചത്. റഷ്യൻ ആക്രമണത്തിന്‍റെ സ്ഥിതിയെ കുറിച്ച് അറിയിച്ച സെലൻസ്‌കി വിഷയത്തില്‍ ഇടപെടണമെന്നും ഐക്യരാഷ്ട്രസഭയില്‍ രാഷ്ട്രീയമായി പിന്തുണയ്‌ക്കണമെന്നും മോദിയോട് അഭ്യര്‍ഥിച്ചു.
റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാൻ ഇടപെടണമെന്നും യുക്രൈൻ പ്രസിഡന്‍റ് മോദിയോട് ആവശ്യപ്പെട്ടു. വ്ളാദിമര്‍ സെലൻസ്‌കി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.