ന്യൂഡൽഹി:രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ റെക്കോഡ് വർധനയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 86 ലക്ഷം പേർ വാക്‌സിന്‍ സ്വീകരിച്ചതോടെ ഇന്ത്യ ചരിത്രപരമായ നേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. തുടർന്ന് മധ്യപ്രദേശിലെ ദുലാരിയ ഗ്രാമത്തിലെ രണ്ട് പേരുമായി മന്ത്രി ഫോൺ സംഭാഷണം നടത്തി.
Also read: പാകിസ്ഥാൻ ചാരനെന്ന് സംശയം; രാജസ്ഥാനില്‍ ഒരാള്‍ അറസ്റ്റില്‍
വാക്‌സിനേഷനെതിരായ ദുഷ്പ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി ഗ്രാമീണരോട് അഭ്യർഥിച്ചു. "എന്‍റെ അമ്മയ്ക്ക് ഏകദേശം നൂറ് വയസ്സ് പ്രായമുണ്ട്. അവർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. വാക്‌സിനുകളുമായി ബന്ധപ്പെട്ട കിംവദന്തികൾ ദയവായി വിശ്വസിക്കരുത്", പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നൂറ് ശതമാനം വാക്‌സിനേഷനിലെത്തിയ ഗ്രാമങ്ങളുണ്ട്.
കൊവിഡ് ഭീഷണി നിലനിൽക്കുന്നുണ്ടെന്നും ആളുകൾ വാക്‌സിനേഷനും കൊവിഡ് നിയമങ്ങളും പിന്തുടരണമെന്നും മോദി കൂട്ടിച്ചേർത്തു. കൂടാതെ കൊവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഗ്രാമീണരുടെ സാമൂഹിക അവബോധത്തെ അദ്ദേഹം പ്രശംസിച്ചു.