കേരളം

kerala

ETV Bharat / bharat

PM Modi's 73rd Birthday : എഴുപത്തിമൂന്നിന്‍റെ നിറവിൽ മോദി ; ആഘോഷമാക്കി ബിജെപി - നരേന്ദ്ര മോദി ജന്മദിനം

PM Modi Birthday wishes on NaMo app: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകളുമായി പ്രമുഖർ. 'എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്' എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ച് ബിജെപി.

PM Modi Birthday  PM Modi Birthday wishes on namo app  NaMo  പ്രധാനമന്ത്രി നരേന്ദ്ര മോദി  മോദി പിറന്നാൾ  എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്  നമോ  പിറന്നാൾ ആശംസകൾ മോദി  നരേന്ദ്ര മോദി ജന്മദിനം  PM Modis 73rd Birthday
PM Modis 73rd Birthday

By ETV Bharat Kerala Team

Published : Sep 17, 2023, 10:37 AM IST

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി 73 ന്‍റെ നിറവില്‍. (PM Modi's 73rd Birthday). സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന് എല്ലാ തവണയും ആശംസാപ്രവാഹമാണ് ലഭിക്കാറ്. ഇത്തവണ ഇത് വേറിട്ടതാക്കുന്നതിന്‍റെ ഭാഗമായി വീഡിയോ ആശംസ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. 'എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്' (express your seva bhaav) എന്ന പേരിലാണ് ക്യാമ്പയിൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് സമൂഹ മാധ്യമങ്ങള്‍ വഴി എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നോണമാണ് നമോ ആപ്ലിക്കേഷന്‍ ആരംഭിച്ചത്. ദേശീയ പുരോഗതിക്കും വികസനത്തിനും പൊതുജനപങ്കാളിത്തത്തിനുമായി ആളുകളെ നമോ ആപ്പിലൂടെ ബന്ധിപ്പിക്കാം. ജന്മദിനം ആഘോഷിക്കുന്ന മോദിക്ക് 'നമോ' (NaMo) ആപ്ലിക്കേഷൻ വഴിയും വെബ്സൈറ്റിലൂടെയും വീഡിയോ ആശംസകൾ നേരാം (PM Modi Birthday wishes on NaMo app).

റീൽസ് മാതൃകയിൽ ഷൂട്ട് ചെയ്‌ത വീഡിയോകളാണ് നമോയിൽ അപ്‌ലോഡ് ചെയ്യേണ്ടത്. നമോ ആപ്പിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോകള്‍ക്ക് ലൈക്ക് ചെയ്യാനും കമന്‍റ് ചെയ്യാനും ഒപ്‌ഷൻ ഉണ്ട്. ഫാമിലി ഇ-കാര്‍ഡ് എന്ന ഒപ്‌ഷൻ ഉപയോഗിച്ച് മോദിക്ക് ആശംസ കാർഡുകളും അയക്കാം.

'ജനപ്രീതിയുള്ള ലോകനേതാവ്': ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേ ഫലങ്ങൾ വന്നിരുന്നു. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍' നടത്തിയ സര്‍വേയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും ജനപ്രീതിയുള്ള ലോകനേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. 76 ശതമാനം വോട്ടുകള്‍ നേടിയാണ് അദ്ദേഹം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇതേ സ്ഥാപനം മുമ്പ് നടത്തിയ സര്‍വേയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.

ഇരുപതാം വയസിലാണ് മോദിയുടെ രാഷ്ട്രീയ പ്രവേശം. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായതുമുതല്‍ ഗുരുതരമായ വിമർശനങ്ങളും ആരോപണങ്ങളും പല ഘട്ടങ്ങളിലായി മോദിക്ക് നേരെ ഉയർന്നിട്ടുണ്ട്. 2014ൽ അദ്ദേഹം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ൽ കൂടുതൽ സീറ്റുകൾ നേടി രണ്ടാം തവണയും പ്രധാനമന്ത്രി കസേരയില്‍. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മൂന്നാം തവണയും അദ്ദേഹം ആ പദവിയിലെത്തുമോയെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

മോദിയുടെ ജന്മദിനത്തിൽ രാഷ്‌ട്രപതി ഉൾപ്പടെയുള്ള പ്രമുഖർ ആശംസകൾ നേർന്നു. എക്‌സിലൂടെയാണ് ദ്രൗപതി മുർമു പ്രധാനമന്ത്രിയെ ആശംസകൾ അറിയിച്ചത്. 'ജന്മദിനത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. താങ്കളുടെ ദീർഘവീക്ഷണവും ശക്തമായ നേതൃത്വവും ഇന്ത്യയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കട്ടെ. എല്ലായ്‌പ്പോഴും ആരോഗ്യവാനും സന്തോഷവാനും ആയിരിക്കാനും അങ്ങയുടെ നേതൃത്വത്തില്‍ ജനങ്ങൾക്ക് നന്മ ഉണ്ടാകാനും ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു'- ദ്രൗപതി മുർമു എക്‌സിൽ കുറിച്ചു.

ABOUT THE AUTHOR

...view details