ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രേ മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിൽ. ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്രയുടെ ജാവലിൻ, വനിത ബോക്സിങിൽ ഇന്ത്യക്ക് വെങ്കലം ഉറപ്പിച്ച ലവ്ലിന ബോർഗോഹെയ്ന്റെ ഗ്ലൗസ്, കൃഷ്ണ നാഗർ, സുഹാസ് യതിരാജ് എന്നിവരുടെ ബാഡ്മിന്റൺ റാക്കറ്റുകൾ തുടങ്ങി പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾക്ക് മികച്ച പ്രതികരണം.
ഒളിമ്പിക്സ്, പാരാലിമ്പിക്സ് താരങ്ങളുടെ കായിക ഉപകരണങ്ങൾക്ക് പുറമെ ഇതിനകം പ്രധാനമന്ത്രിക്ക് ലഭിച്ച മറ്റ് സമ്മാനങ്ങളും ലേലത്തിലുണ്ട്. ലേലത്തിലൂടെ ലഭിക്കുന്ന തുക നമാമി ഗംഗ പദ്ധതിയിലേക്കാകും വകയിരുത്തുകയെന്നും എല്ലാവരും ഓൺലൈൻ രീതിയിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കണമെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.