ന്യൂഡൽഹി: മഹോബ ജില്ലയിൽ എൽപിജി കണക്ഷനുകൾ കൈമാറിക്കൊണ്ട് ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉജ്വല 2.0ക്ക് തുടക്കം കുറിക്കും. വീഡിയോ കോൺഫറൻസിലൂടെയാകും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക.
ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനൊപ്പം ഗുണഭോക്താക്കളുമായും സംവദിക്കും. നിക്ഷേപ രഹിത എൽപിജി കണക്ഷൻ നൽകുന്നതിനൊപ്പം ആദ്യ റീഫില്ലിങും ഹോട്ട് പ്ലേറ്റും ഉജ്വല 2.0 വഴി സൗജന്യമായി നൽകും.
ഉജ്വല 2.0ൽ അംഗങ്ങളാകാൻ കുടിയേറ്റക്കാർ റേഷൻ കാർഡോ വിലാസം തെളിയിക്കുന്നതിനുള്ള രേഖകളോ ഹാജരാക്കേണ്ടതില്ല. എൽപിജി എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാൻ സഹായിക്കുന്നതാണ് പദ്ധതിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.