പ്രധാനമന്ത്രി നവംബർ 28ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കും - സെറം ഇൻസ്റ്റിറ്റ്യൂട്ട്
കൊവിഡ് വാക്‌സിൻ ഉൽപാദന പുരോഗതിയും വിതരണ സംവിധാനങ്ങളും പ്രധാനമന്ത്രി അവലോകനം ചെയ്യും.
പ്രധാനമന്ത്രി നവംബർ 28ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കും
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ച കൊവിഡ് വാക്‌സിൻ നിർമിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുമെന്ന് പൂനെ ഡിവിഷണൽ കമ്മിഷണർ സൗരഭ് റാവു പറഞ്ഞു. കൊവിഡിനെതിരെയുള്ള വാക്‌സിന്‍റെ ഉൽപാദന പുരോഗതിയും വിതരണ സംവിധാനങ്ങളും പ്രധാനമന്ത്രി അവലോകനം ചെയ്‌തേക്കും. ലോകത്ത് ഏറ്റവുമധികം വാക്‌സിനുകൾ ഉൽപാദിപ്പിക്കുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. 100 രാജ്യങ്ങളിലെ അംബാസഡർമാർ ഡിസംബർ 4 ന് പൂനെ സന്ദർശിക്കുമെന്നും റാവു പറഞ്ഞു.