കേരളം

kerala

ETV Bharat / bharat

ഏഴ് പ്രതിരോധ കമ്പനികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ഓർഡനൻസ് ഫാക്ടറി ബോർഡ് വിഭജിച്ച് 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള ഏഴ് കോർപ്പറേറ്റ് സ്ഥാപനങ്ങളാക്കി

ഏഴ് പ്രതിരോധ കമ്പനികൾ  പ്രതിരോധ കമ്പനികൾ രാജ്യത്തിന് സമർപ്പിക്കും  പ്രതിരോധ വകുപ്പിൽ സാശ്രയത്വം  ഓർഡനൻസ് ഫാക്ടറി ബോർഡ്  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്  7 new defence companies news  7 new defence companies latest news  7 new defence companies news updates  7 new defence companies to nation today  PM Modi inauguration news
ഏഴ് പ്രതിരോധ കമ്പനികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

By

Published : Oct 15, 2021, 7:45 AM IST

ന്യൂഡൽഹി : ഓർഡനൻസ് ഫാക്‌ടറി ബോർഡ് വിഭജിച്ച് രൂപം നൽകിയ ഏഴ്‌ പ്രതിരോധ കമ്പനികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പ്രതിരോധമന്ത്രാലയം സംഘടിപ്പിക്കുന്ന ചടങ്ങിൽ വീഡിയോ കോൺഫറസിലൂടെയാകും പ്രധാനമന്ത്രി പങ്കെടുക്കുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

പ്രതിരോധ വകുപ്പിൽ സാശ്രയത്വം മെച്ചപ്പെടുത്താനാണ് ഓർഡിനൻസ് ഫാക്‌ടറി ബോർഡ് വിഭജിച്ച് 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള ഏഴ് കോർപ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഈ നീക്കത്തിലൂടെ പ്രവർത്തനങ്ങളിൽ കൂടുതൽ സ്വയംഭരണവും കാര്യക്ഷമതയും ലഭിക്കുമെന്ന് പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.

ALSO READ:ഇന്ധനവില കുതിയ്‌ക്കുന്നു ; പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

ഓർഡിനൻസ് ഫാക്‌ടറി ബോർഡിനെ കോർപറേറ്റ്‌വത്കരിക്കാന്‍ 2019ൽ തന്നെ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കീഴിൽ മന്ത്രിമാരുടെ സംഘത്തെ നിയോഗിച്ചു.

41 ഫാക്‌ടറികളെ നിയന്ത്രിച്ചിരുന്ന ഒഎഫ്‌ബിയിൽ ഏകദേശം 70,000ത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഇതിൽ നിന്നും 19,0000 കോടിയോളം വാർഷിക വരുമാനവും ലഭിക്കുന്നുണ്ട്. ഇനി ഇത് ഏഴ്‌ പ്രതിരോധ പബ്ലിക് സെക്‌ടർ യൂണിറ്റുകൾക്കാകും ലഭിക്കുക.

ABOUT THE AUTHOR

...view details