ന്യൂഡൽഹി: കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) സൊസൈറ്റിയുടെ യോഗം വെള്ളിയാഴ്ച. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം യോഗത്തിൽ പങ്കെടുക്കുക.
സി.എസ്.ഐ.ആർ സൊസൈറ്റി യോഗം വെള്ളിയാഴ്ച - കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച്ച്
രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കുക.
കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രി ഡോ. ഹർഷ് വർധനും യോഗത്തിൽ പങ്കെടുക്കും. ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ശാസ്‌ത്ര-വ്യാവസായിക ഗവേഷണ വകുപ്പിന്‍റെ ഭാഗമാണ് ഈ സൊസൈറ്റി. 37 ലബോറട്ടറികളിലൂടെയും 39 ഔട്ട്‌റീച്ച് സെന്‍ററുകളിലൂടെയുമാണ് രാജ്യത്ത് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ് നൽകുന്ന വിവരം അനുസരിച്ച് പ്രമുഖ ശാസ്‌ത്രജ്ഞർ, വ്യവസായികൾ, ശാസ്‌ത്ര മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സൊസൈറ്റിയുടെ ഭാഗമാണ്. ഈ സൊസൈറ്റി വർഷം തോറും യോഗങ്ങൾ സംഘടിപ്പിക്കാറുമുണ്ട്.