കേരളം

kerala

ETV Bharat / bharat

ജി 7 ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

കൊവിഡ് വൈറസ്, ആഗോള സാമ്പത്തിക വ്യവസ്ഥ എന്നിവ ജി 7 നേതാക്കള്‍ ഉച്ചകോടിയിൽ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം

പ്രധാനമന്ത്രി നരേന്ദ്ര മോദി  ജി 7 ഉച്ചകോടി  PM Modi to attend outreach sessions  G7 summit today  നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 7 ഉച്ചകോടിയിൽ ഇന്ന്‌ പങ്കെടുക്കും

By

Published : Jun 12, 2021, 8:34 AM IST

ന്യൂഡൽഹി:കോൺവാളിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്‌ പങ്കെടുക്കും. ജൂൺ 12,13 തീയതികളിലായാണ് ജി 7 ഉച്ചകോടി നടക്കുന്നത്‌. വെർച്വൽ സംവിധാനത്തിലൂടെ പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ വക്താവ് അരിദം ബാഗ്ചിയാണ് അറിയിച്ചത്.

also read:അസംഘടിത തൊഴിലാളി രേഖ; സുപ്രീം കോടതിക്ക് അതൃപ്തി

ജി 7 ഉച്ചകോടിയിലേക്ക് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യൻ പ്രധാനമന്ത്രിയെ നേരത്തെ ക്ഷണിച്ചിരുന്നു. എന്നാൽ, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കൊവിഡ് വൈറസ്, ആഗോള സാമ്പത്തിക വ്യവസ്ഥ എന്നിവ ജി 7 നേതാക്കള്‍ ഉച്ചകോടിയിൽ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

ഇന്ത്യയെ കൂടാതെ ആസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും അതിഥി രാജ്യമായി ബോറിസ് ജോൺസൻ ക്ഷണിച്ചിരുന്നു. യു.കെ, യു.എസ്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഉച്ചകോടിയില്‍ പങ്കെടുക്കും.

ABOUT THE AUTHOR

...view details