കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് ഇന്ന് - ആകാശവാണി

മൻ കി ബാത്തിന്‍റെ 75-ാം പതിപ്പാണ് ഇന്ന് നടക്കുക

Mann Ki Baat  Prime Minister  Narendra Modi  Monthly radio programme  PM Modi  Modi  AIR News  PM Modi to address nation  PM Modi to address nation through 'Mann Ki Baat' today  മൻ കി ബാത്ത്  പ്രധാനമന്ത്രി നരേന്ദ്ര മോദി  ആകാശവാണി  ദൂരദർശൻ
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ഇന്ന്

By

Published : Mar 28, 2021, 7:32 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ഇന്ന്. രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. മൻ കി ബാത്തിന്‍റെ 75-ാം പതിപ്പാണ് ഇന്ന് സംപ്രേഷണം ചെയ്യുന്നത്.

പരിപാടിക്ക് മുന്നോടിയായി ഇന്ന് അവതരിപ്പിക്കേണ്ട വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രി തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ മൂന്നാമത്തെ പതിപ്പിനായി ജനങ്ങളുടെ പ്രചോദനപരമായ ജീവിത കഥകള്‍ മൈ ഗവണ്‍മെന്‍റ് അല്ലെങ്കില്‍ നമോ ആപ്പ് വഴി പങ്കുവയ്ക്കണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

ആകാശവാണി, ദൂരദർശൻ എന്നിവയുടെ മുഴുവൻ ശൃംഖലയിലൂടെയും പരിപാടി സംപ്രേഷണം ചെയ്യും. ഹിന്ദിയിലുള്ള സംപ്രേഷണത്തിന് ശേഷം ആകാശവാണിയിലൂടെ പ്രാദേശിക ഭാഷകളിൽ മൻ കി ബാത്ത് സംപ്രേഷണം ചെയ്യും.

ABOUT THE AUTHOR

...view details