ഹൈദരാബാദ്: ഭാരതീയ ജനതാ പാർട്ടിയെ അധികാരത്തിലെത്തിച്ചതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi thanked for the Assembly election results). ബിജെപിയെ അധികാരത്തിലെത്തിച്ചതിന് ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ (Bharatiya Janata Party) ജനങ്ങൾക്ക് എക്‌സിലൂടെ നന്ദി രേഖപ്പെടുത്തി നരേന്ദ്ര മോദി (Narendra Modi). ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ജനങ്ങൾ രാഷ്‌ട്രീയത്തിനൊപ്പവും വികസനത്തിനൊപ്പവും ഉറച്ചുനിൽക്കുന്നുവെന്നാണെന്നും അദ്ദേഹം കുറിച്ചു (Assembly election results 2023).
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്തപ്പോൾ മധ്യപ്രദേശിൽ ബിജെപി അധികാരം നിലനിർത്തി. ന്യൂഡൽഹിയിലെ ബിജെപി പാർട്ടി ഓഫീസിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് മുന്‍പ് സാധാരണക്കാര്‍ക്ക് എക്‌സിലൂടെ നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് മോദി.
"ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഫലങ്ങൾ സൂചിപ്പിക്കുന്നത്, ബിജെപി നിലകൊള്ളുന്ന സദ്ഭരണത്തിന്‍റെയും വികസനത്തിന്‍റെയും രാഷ്‌ട്രീയത്തിനൊപ്പം ഇന്ത്യയിലെ ജനങ്ങൾ ഉറച്ചുനിൽക്കുന്നു എന്നാണ്," പ്രധാനമന്ത്രി കുറിച്ചു. കഠിനാധ്വാനത്തിന് ബിജെപി പ്രവർത്തകർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
"ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പിന്തുണയ്‌ക്ക് ഞാൻ നന്ദി പറയുന്നു, അവരുടെ ക്ഷേമത്തിനായി ഞങ്ങൾ അക്ഷീണം പ്രവർത്തിക്കുമെന്ന് അവർക്ക് ഉറപ്പുനൽകുന്നു. കഠിനാധ്വാനികളായ പാർട്ടി പ്രവർത്തകർക്ക് പ്രത്യേക നന്ദി. അവരോരോരുത്തരും മാതൃകാപരമാണ്! അവർ എല്ലാവര്‍ക്കുമായി പ്രവർത്തിക്കുകയും നമ്മുടെ വികസനം ഉയർത്തിക്കാട്ടുകയും ചെയ്‌തു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.