കൊല്‍ക്കത്ത: ജമ്മു കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തുടച്ചുനീക്കിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തീവ്രവാദം തടയാന്‍ സഹായകമായി. ബംഗാളിലെ യുവാക്കള്‍ക്ക് പോലും ഇന്ന് ജമ്മു കശ്മീരില്‍ ഭൂമിയും, സ്ഥലവും വാങ്ങാം. ബിജെപി എന്ത് പറയുന്നുവോ അത് നടപ്പാക്കുമെന്നും യോഗി പറഞ്ഞു.
മോദിയും അമിത് ഷായും തീവ്രവാദം തുടച്ചുനീക്കിയെന്ന് യോഗി ആദിത്യനാഥ് - രാമക്ഷേത്രം
ബിജെപി അധികാരത്തിലെത്തിയാല്‍ സുവര്‍ണ ബംഗാള്‍ എന്ന ആശയം നടപ്പാക്കുമെന്ന് യോഗി.
ബംഗാളിലെ ആംതയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ലെ ലോക്സഭ തെരഞ്ഞടുപ്പിനിടെ നിരവധി പേര്‍ രാമക്ഷേത്രം എന്ന് വരുമെന്ന് ചോദിച്ചു. 2020 ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് തറക്കല്ലിട്ടെന്നും യോഗി പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയാല്‍ സുവര്‍ണ ബംഗാള്‍ എന്ന ആശയം നടപ്പാക്കുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ തെരഞ്ഞെടുപ്പിന്‍റെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. മൂന്നാംഘട്ടം ഏപ്രില്‍ 6ന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.