ന്യൂഡല്‍ഹി : ഗാന്ധി ജയന്തി ദിനത്തില്‍ ഡല്‍ഹിയിലെ രാജ്‌ഘട്ടില്‍ എത്തി മഹാത്മഗാന്ധിക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Pays Tribute To Mahatma Gandhi). മഹാത്മാഗാന്ധി ലോകത്തെയാകെ സ്വാധീനിച്ചെന്ന് പ്രധാനമന്ത്രി തന്‍റെ എക്‌സ് (നേരത്തെ ട്വിറ്റര്‍) ഹാന്‍ഡലില്‍ കുറിച്ചു (PM Modi On Gandhi Jayanti).
'ഗാന്ധി ജയന്തിയുടെ പ്രത്യേക അവസരത്തില്‍ ഞാന്‍ മഹാത്മാഗാന്ധിയെ വണങ്ങുന്നു. കാലാതീതമായ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ നമ്മുടെ പാതയില്‍ വെളിച്ചമായി കൊണ്ടിരിക്കുകയാണ്. ലോകത്തെയാകെ സ്വാധീനിച്ചിട്ടുണ്ട് മഹാത്മാഗാന്ധി. അനുകമ്പയുടെയും ഐക്യത്തിന്‍റെയും മനോഭാവം ഉണ്ടാക്കാന്‍ മനുഷ്യ രാശിയെ അദ്ദേഹം പ്രേരിപ്പിച്ചു.
അദ്ദേഹത്തിന്‍റെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കുന്നതിനായി നമുക്ക് എപ്പോഴും പ്രവര്‍ത്തിക്കാം. എല്ലായിടത്തും ഐക്യവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നതിന്, അദ്ദേഹം സ്വപ്‌നം കണ്ട മാറ്റത്തിന്‍റെ വാഹകരാകാന്‍ അദ്ദേഹത്തിന്‍റെ ചിന്തകള്‍ ഓരോ ചെറുപ്പക്കാരെയും പ്രാപ്‌തരാക്കട്ടെ' -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.