ന്യൂഡല്‍ഹി:പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേനളനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി ചര്‍ച്ച നടത്തി. രാജ്യത്തെ സംബന്ധിച്ച അതിപ്രാധാന്യമുള്ള വിഷയങ്ങളിലാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്നാണ് സൂചന.
കൂടുതല്‍ വായനക്ക്: യുപി സർക്കാരിന്‍റെ കൊവിഡ് രണ്ടാം തരംഗ പ്രവർത്തനം സമാനതകളില്ലാത്തത്: മോദി
രാഷ്ട്രപതി ഭവനിലായിരുന്നു ചര്‍ച്ചയെന്നും പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും രാഷ്ട്രപതി ഭവന്‍ ട്വീറ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വാരാണസിയില്‍ 1500 കോടിയുടെ വികസന പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്തിരുന്നു.
ഇത് അടക്കമുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി രാഷ്ട്രപതിയെ അറിയിച്ചു. വാരാണസി -ഗാസിയാപൂര്‍ ഹൈവേ അടക്കം വ്യാഴാഴ്ചയും വിവിധ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്തിരുന്നു. രാജ്യത്തെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി ഒരു ലക്ഷം കോടി രൂപ നല്‍കുമെന്നും മോദി അറിയിച്ചു.