ന്യൂയോർക്ക് :ടൈം മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുറമെ, രാജ്യത്തുനിന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാർ പൂനാവാലയും ഇടംപിടിച്ചു.
സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ 74 വർഷത്തിനിടെ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന നേതാക്കളുണ്ടായത്. ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, മൂന്നാമത് നരേന്ദ്ര മോദി. ഇവരെ പോലെ മറ്റാരും ഇന്ത്യന്‍ രാഷ്ട്രീയത്തിൽ സ്വാധീനം നേടിയിട്ടില്ലെന്നും ബുധനാഴ്ച പുറത്തിറക്കിയ ടൈം മാഗസിന്‍റെ വാര്‍ഷിക പതിപ്പില്‍ പറയുന്നു.
'മോദി, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കി'
അതേസമയം, മോദി രാജ്യത്തെ മതേതരത്വത്തിൽ നിന്നും ഹിന്ദു ദേശീയതയിലേക്ക് തള്ളിവിട്ടെന്ന് സി.എൻ.എൻ ജേർണലിസ്റ്റ് ഫരീദ് സക്കറിയ ടൈമില്‍ എഴുതിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. മോദി ഭരണകൂടം, ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കി. മാധ്യമപ്രവർത്തകരെ തടവിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ലേഖനം പറയുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ രൗദ്രതയുടെ മുഖമായി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാറി. കൊവിഡ് വ്യാപനത്തിന്‍റെ ആരംഭത്തില്‍ തന്നെ വാക്‌സിന്‍ നിര്‍മാണത്തിനായി ഇടപെട്ട്, ലോകത്തെ ഏറ്റവും വലിയ ഉത്പാദന സ്ഥാപനത്തിന്‍റെ മേധാവിയായി അദാര്‍ പൂനാവാലയ്‌ക്ക് മാറാനായെന്നും മാഗസിന്‍ പറയുന്നു.
യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ, വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, ഹാരി രാജകുമാരൻ ഭാര്യ മേഗൻ, മുൻ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്‌ദുല്‍ ഗനി ബരാദര്‍ തുടങ്ങിയവരും ആഗോള തലത്തില്‍ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിലുണ്ട്.
ALSO READ:3 പാക് കേന്ദ്രീകൃത ഭീകരരെ കൂടി പിടികൂടി ഡല്‍ഹി പൊലീസ് ; അറസ്റ്റ് യു.പിയില്‍ നിന്ന്