കേരളം

kerala

ETV Bharat / bharat

ഒന്നര വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി; ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

പത്ത് ലക്ഷം പേര്‍ക്ക് ഒന്നര വര്‍ഷം കൊണ്ട് ജോലി നല്‍കുക എന്നത് ദൗത്യമായി ഏറ്റെടുക്കണമെന്നാണ് വകുപ്പ് തലവന്മാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്

By

Published : Jun 14, 2022, 2:09 PM IST

PM Modi direction to officials to recruit people in central government job  pm modi government initiative to reduce unemployment in India  job situation in India  central government job recruitment  പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസര്‍വീസില്‍ ആളുകള്‍ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം  തൊഴിലില്ലായ്‌മ പരിഹരിക്കാനുള്ള മോദി സര്‍ക്കാറിന്‍റെ ശ്രമങ്ങള്‍  ഇന്ത്യയിലെ തൊഴിലില്ലായ്‌മ  കേന്ദ്രസര്‍ക്കാര്‍ ജോലികളിലെ റിക്ര്യൂട്ട്‌മെന്‍റ്
ഒന്നര വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി; ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി:അടുത്ത ഒന്നര വര്‍ഷ കാലയളവില്‍ പത്ത് ലക്ഷം ആളുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലി നല്‍കാന്‍ വിവിധ വകുപ്പുകളോടും മന്ത്രാലയങ്ങളോടും നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു ദൗത്യമായി ഏറ്റെടുത്ത് നടപ്പാക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചതെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് ട്വീറ്റ് ചെയ്‌തു. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളിലെ മാനവ വിഭവശേഷി സംബന്ധിച്ച അവലോകത്തിന് ശേഷമാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.

രാജ്യത്തെ തൊഴിലില്ലായ്‌മ സംബന്ധിച്ച് നിരന്തരം പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഈ തീരുമാനം. പല സര്‍ക്കാര്‍ സര്‍വീസുകളിലും ഒഴിവുകള്‍ നികത്തുന്നില്ല എന്ന വിമര്‍ശനവും കേന്ദ്ര സര്‍ക്കാറിനെതിരെ ഉന്നയിക്കപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details