ന്യൂഡൽഹി : ജി 20 ഉച്ചകോടിയിൽ (G20 Summit) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Prime Minister Narendra Modi) ഇരിപ്പിടത്തിൽ ഭാരത് എന്ന് എഴുതിയ നെയിംപ്ലേറ്റ് (nameplate in front of PM) സ്ഥാപിച്ചതിൽ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ. രാജ്യത്തിന്‍റെ പേര് ഇന്ത്യക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തിയ (PM Modi Bharat nameplate) കേന്ദ്ര സർക്കാരിന്‍റെ നടപടി പ്രതിപക്ഷ മുന്നണിയെ അലോസരപ്പെടുത്തി. രാജ്യത്തിന്‍റെ പേര് ഭാരത് എന്ന് പുനർനാമകരണം (renaming of India) നടത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്ന വിവാദത്തിനിടെയാണ് സംഭവം.
'ബിജെപി സർക്കാർ സ്വേച്ഛാധിപത്യപരമായി മാറിയിരിക്കുന്നു. അവർക്ക് വേണ്ടത് അവർ ചെയ്യുന്നു. ഈ പാർട്ടി ജനാധിപത്യത്തെയും പ്രതിപക്ഷത്തെയും ബഹുമാനിക്കുന്നില്ല. അതിന്‍റെ തെളിവാണ് ഇന്ത്യ, ഭാരതം എന്നീ പേരുകൾ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മോദിയുടെ ഇരിപ്പിടത്തിൽ ഭാരത് എന്ന് ആലേഖനം ചെയ്‌ത നെയിംപ്ലേറ്റ് (PM Modi Narendra Bharat nameplate in G20 summit) ഉപയോഗിച്ച നടപടി' -മുൻ എംപിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഹന്നൻ മൊല്ല (Hannan Mollah) പറഞ്ഞു.
ഇത് ഭരണകക്ഷിയായ ബിജെപിയുടെ പരിഹാസമാണെന്ന് ലോക്‌സഭ എംപിയും കോൺഗ്രസ് നേതാവുമായ അബ്‌ദുൾ ഖാലിഖ് (Abdul Khaleque) പറഞ്ഞു. 'ലോകം നമ്മുടെ രാജ്യത്തെ അറിഞ്ഞത് ഇന്ത്യ എന്ന പേരിലൂടെയാണ്. ഭരണഘടനയിലും ഇന്ത്യ എന്ന പേര് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ പരാജയം മറച്ചുവയ്ക്കാനുള്ള ബിജെപി സർക്കാരിന്‍റെ തന്ത്രമാണ് ഇത്' -ലോക്‌സഭ എംപി ഖാലിഖ് കൂട്ടിച്ചേർത്തു.
പുനർനാമകരണത്തിനെതിരെ വിമർശനം രൂക്ഷം : രാജ്യത്തിന്‍റെ പേര് 'ഇന്ത്യ' (India) എന്നതില്‍ നിന്ന് 'ഭാരത്' (Bharat) എന്നാക്കി പുനര്‍നാമകരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ (Central Covernment) നീക്കം നടത്തുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെ കടുത്ത വിമര്‍ശനങ്ങളാണ് ഉയർന്നുവരുന്നത്. അടുത്തിടെ കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂർ (Congress Leader Shashi Tharoor) രംഗത്തെത്തിയിരുന്നു. പാകിസ്ഥാന്‍റെ സ്ഥാപകന്‍ മൊഹമ്മദ് അലി ജിന്നയാണ് (Pakistan Founder Mohammad Ali Jinnah) ഇന്ത്യ എന്ന പേരിനെ എതിര്‍ത്തിരുന്നതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവ് വിമര്‍ശനം കടുപ്പിച്ചത്. തിട്ടപ്പെടുത്താനാവാത്ത ബ്രാന്‍ഡ് മൂല്യമുള്ളതിനാല്‍ ഇന്ത്യ എന്ന വാക്കിനെ ഇല്ലാതാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
ജി 20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന അത്താഴ വിരുന്നിലേക്ക് ക്ഷണിക്കാൻ രാഷ്‌ട്രപതി ഭവനിൽ നിന്നയച്ച കത്തിലും 'പ്രസിഡന്‍റ് ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയിരുന്നു. ഈ നടപടി ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തി. ഈ നടപടിയോടെ ഭരണഘടനയിലെ ഒന്നാം വകുപ്പ് 'ഇന്ത്യയായിരുന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ്' എന്ന് വായിക്കേണ്ടതുണ്ടെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് (jairam Ramesh) കുറ്റപ്പെടുത്തി. ഇതിൽ പറയുന്ന സംസ്ഥാനങ്ങളുടെ യൂണിയൻ ഇതോടെ ആക്രമിക്കപ്പെട്ടെന്നും ജയറാം രമേശ് കുറ്റപ്പെടുത്തിയിരുന്നു.
Also read :President of Bharat Nomenclature Change | രാഷ്‌ട്രപതി ഭവന്‍റെ ക്ഷണക്കത്തിൽ 'പ്രസിഡന്‍റ് ഓഫ് ഭാരത്' ; ഭരണഘടനയ്‌ക്കെതിരായ ആക്രമണമെന്ന് കോൺഗ്രസ്