ന്യൂഡൽഹി :ഗായിക ലത മങ്കേഷ്‌കറുടെ 94-ാം ജന്മവാർഷികത്തിൽ (Lata Mangeshkar 94th Birth Anniversary) പ്രിയ ഗായികയ്‌ക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സംഗീതത്തോടുള്ള ലത മങ്കേഷ്‌കറുടെ (Lata Mangeshkar) സംഭാവന ദശാബ്‌ദങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണെന്ന് പ്രധാനമന്ത്രി (Prime Minister Narendra Modi). എക്‌സിലൂടെയായിരുന്നു (ട്വിറ്റര്‍) നരേന്ദ്ര മോദിയുടെ അനുസ്‌മരണം.
'ലത ദീദിയെ അവരുടെ ജന്മ വാർഷികത്തിൽ ഓര്‍ക്കുന്നു. ഇന്ത്യൻ സംഗീതത്തിലെ ലത ദീദിയുടെ സംഭാവന ദശാബ്‌ദങ്ങൾ നീണ്ടു നിൽക്കുന്നു. അത് ശാശ്വതമായ ഒരു പ്രഭാവം സൃഷ്‌ടിക്കുന്നു. അവരുടെ ആത്മാർഥമായ സംഗീതം, ആഴത്തില്‍ വികാരങ്ങൾ ഉണർത്തുകയും നമ്മുടെ സംസ്‌കാരത്തിൽ എക്കാലവും ഒരു പ്രത്യേക സ്ഥാനം നിലനിർത്തുകയും ചെയ്യുന്നു' -പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു (PM Modi pay tributes to Lata Mangeshkar).
Also Read:ലത മങ്കേഷ്‌കറിന് ആദരവ്; ഇന്ത്യയുടെ വാനമ്പാടിയുടെ രൂപം മണലില്‍ തീര്‍ത്ത് സുദര്‍ശന്‍ പട്‌നായിക്
ലത മങ്കേഷ്‌കറുടെ ജന്മവാർഷികത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും (Union Home Minister Amit Shah) പ്രിയ ഗായികയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു (Amit Shah paid tribute to Lata Mangeshkar). 'ലോക സംഗീത വേദിയില്‍ പുതിയ ഉയരങ്ങള്‍ സമ്മാനിച്ച് ഇന്ത്യന്‍ സംഗീത പാരമ്പര്യത്തെ സമ്പന്നമാക്കാന്‍ ലത ദീതി തന്‍റെ മുഴുവന്‍ ജീവിതവും സമര്‍പ്പിച്ചു. സംഗീതത്തിന്‍റെ കൊടുമുടിയില്‍ എത്തിയതിന് ശേഷവും ഇന്ത്യക്കാരുടെ വേരുകളോട് ചേര്‍ന്ന് നിന്ന ലത ദീതിയുടെ വിനയവും ലാളിത്യവും രാജ്യത്തിന് എന്നും മാതൃകയാണ്. ഭാരതരത്‌ന ലഭിച്ച ലത ദീദിക്ക് അവരുടെ ജന്മവാർഷികത്തിൽ ആദരം അര്‍പ്പിക്കുന്നു' -അമിത് ഷാ കുറിച്ചു.