കേരളം

kerala

ETV Bharat / bharat

'രാജ്യത്ത് ഡിജിറ്റൽ വിഭജനം അതിവേഗം ഇല്ലാതാവുന്നു'; യുവതലമുറയെ ശാക്തീകരിക്കാന്‍ 5 കാര്യങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി

2022 ലെ ബജറ്റിൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അഞ്ച് കാര്യങ്ങളിൽ വളരെയധികം ഊന്നൽ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി

Modi addressed webinar  Modi on Budget 2022  Modi on education sector  PM Modi about budget-2022 and digital divide  രാജ്യത്ത് ഡിജിറ്റൽ വിഭജനം അതിവേഗം ഇല്ലാതാവുന്നെന്ന് പ്രധാനമന്ത്രി  2022 ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
'രാജ്യത്ത് ഡിജിറ്റൽ വിഭജനം അതിവേഗം ഇല്ലാതാവുന്നു'; യുവതലമുറയെ ശക്തിപ്പെടുത്താന്‍ 5 കാര്യങ്ങള്‍ പങ്കുച്ച് പ്രധാനമന്ത്രി

By

Published : Feb 21, 2022, 3:29 PM IST

ന്യൂഡൽഹി : രാജ്യത്ത് ഡിജിറ്റൽ വിഭജനം അതിവേഗം ഇല്ലാതാവുന്നെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍ ഉപയോഗം സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കേന്ദ്ര സർക്കാർ സ്വീകരിച്ച ഇടപെടലുകളെക്കുറിച്ച് വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ മേഖലയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാനും അദ്ദേഹം ആഹ്വാനം ചെയ്‌തു.

യുവതലമുറയെ രാജ്യത്തിന്‍റെ ഭാവി നേതാക്കളാകാൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. 'ബജറ്റാനന്തര സെമിനാര്‍ : ശക്തമായ വ്യവസായ - നൈപുണ്യ ബന്ധം വളർത്തല്‍' എന്ന വിഷയത്തിലാണ് വെബിനാര്‍ നടന്നത്. 'നമ്മുടെ യുവതലമുറ രാജ്യത്തിന്‍റെ ഭാവി നേതാക്കളാണ്. ഇന്നത്തെ യുവതലമുറയെ ശാക്തീകരിക്കുകയെന്നാൽ ഇന്ത്യയുടെ ഭാവി ശക്തമാക്കുക എന്നതുകൂടിയാണ്. 2022 ലെ ബജറ്റിൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അഞ്ച് കാര്യങ്ങളിൽ വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്' - അദ്ദേഹം പറഞ്ഞു.

  1. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്‍റെ സാർവത്രികവൽക്കരണം -നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം വിപുലീകരിക്കുന്നതിനും അതിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആ മേഖലയുടെ ശേഷി വർധിപ്പിക്കുന്നതിനും സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്
  2. നൈപുണ്യ വികസനം - രാജ്യത്ത് ഒരു ഡിജിറ്റൽ നൈപുണ്യ വികസന വ്യവസ്ഥ സൃഷ്‌ടിക്കണം. വ്യവസായത്തിന്‍റെ ആവശ്യമനുസരിച്ച് നൈപുണ്യ വികസനം നടത്തുകയും വ്യവസായ ബന്ധം മെച്ചപ്പെടുത്തുകയും വേണം. അതിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
  3. നഗരാസൂത്രണവും രൂപകല്‍പ്പനയും -ഇന്ത്യയുടെ പുരാതന അനുഭവവും അറിവും അംഗീകരിച്ചുകൊണ്ട്, സമകാലിക വിദ്യാഭ്യാസത്തിൽ അത് സമന്വയിപ്പിക്കണം.
  4. അന്താരാഷ്ട്രവൽക്കരണം -ലോകോത്തര വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക് വരണം. ഗിഫ്റ്റ് സിറ്റി, ഫിൻടെക്ക് എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ അന്താരാഷ്‌ട്ര തലങ്ങളിലെത്തണം. അത് പ്രോത്‌സാഹിപ്പിക്കപ്പെടണം.
  5. എ.വി.ജി.സി (ആനിമേഷൻ, വിഷ്വൽ എഫക്‌റ്റ്സ്‌, ഗെയിമിങ്, കോമിക്)ഇവയ്‌ക്ക് വലിയ തൊഴിലവസരങ്ങളുണ്ട്. ഒരു വലിയ ആഗോള വിപണിയുണ്ട്. അത് തിരിച്ചറിയണം.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ ബജറ്റ് സഹായിക്കുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ലോക മാതൃഭാഷ ദിനത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. മാതൃഭാഷയിലുള്ള വിദ്യാഭ്യാസം കുട്ടികളുടെ മാനസിക വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാദേശിക ഭാഷകളിൽ മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം പഠിപ്പിക്കുന്നത് പല സംസ്ഥാനങ്ങളിലും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ആന്ധ്രപ്രദേശ് ഐടി വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു

ABOUT THE AUTHOR

...view details