ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പരിപാടിയുടെ 84ാമത്തേയും ഈ വര്‍ഷത്തെ അവസാനത്തേയും പതിപ്പാണ് ഇന്ന് നടക്കുക. രാവിലെ 11 മണിയ്‌ക്കാണ് പരിപാടി.
എല്ലാ മാസവും അവസാനത്തെ ഞായറാഴ്‌ച്ചയാണ് മൻ കി ബാത്ത് നടക്കുക. എഐആര്‍, ദൂരദർശൻ എന്നിവയുടെ മുഴുവൻ നെറ്റ്‌വർക്കിലും എഐആര്‍ വാർത്തകളിലും മൊബൈൽ ആപ്പിലും പരിപാടിയുടെ പ്രക്ഷേപണമുണ്ടാവും.