ന്യൂഡൽഹി: ഡൽഹി മെട്രോയുടെ മജന്ത ലൈനിൽ ഇന്ത്യയുടെ ആദ്യത്തെ രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജനക്‌പുരി മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള 37 കിലോമീറ്റർ പാതയിലാണ് ഡ്രൈവറില്ലാ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നത്. ആറുമാസത്തിനകം ഡൽഹി മെട്രോയുടെ മജ്‌ലിസ്പാർക്ക് മുതൽ ശിവ് വിഹാർ വരെയുള്ള പിങ്ക് പാതയിലും ഡ്രൈവറില്ലാ ട്രെയിനുകൾ സർവീസ് തുടങ്ങും.
രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ഡൽഹിയില്‍ ഓടിത്തുടങ്ങി
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ട്രെയിന്‍ സര്‍വീസിന് പച്ചക്കൊടി കാണിച്ചു
ഡ്രൈവറില്ലാ ട്രെയിൻ
ഡൽഹി മെട്രോയുടെ വിമാനത്താവള അതിവേഗപാതയിലെ നാഷണൽ കോമൺ മൊബിലിറ്റി കാർഡിന്‍റെ (എൻ.സി.എം.സി.) ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഇതുവഴി റുപേ-ഡെബിറ്റ് കാർഡ് കൈവശമുള്ള ആർക്കും റൂട്ടിൽ യാത്ര ചെയ്യാൻ കഴിയും. 2022-ഓടെ ഡൽഹി മെട്രോയുടെ മുഴുവൻ ശൃംഖലയിലും ഈ സൗകര്യം നടപ്പാക്കും.
Last Updated : Dec 28, 2020, 12:08 PM IST