ന്യൂഡൽഹി:ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും കൊവിഡ് പ്രവർത്തനങ്ങളും വാക്സിനേഷൻ ഡ്രൈവിനെ സംബിന്ധിച്ചുളള പ്രവർത്തനങ്ങളും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥിനോടും അശോക് ഗെലോട്ടിനോടും ഫോണിൽ വിളിച്ചാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയത്. കൊവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രസർക്കാരിന്‍റെ എല്ലാവിധ സഹകരണങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
ഇവരെ കൂടാതെ ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി എന്നിവരുമായും പ്രധാനമന്ത്രി ചർച്ച നടത്തി. ആവശ്യങ്ങൾ സമയാസമയങ്ങളിൽ കേന്ദ്രത്തെ അറിയിക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കൊവിഡ് കേസുകൾ, രോഗമുക്തി നിരക്ക്, ഐസിയു കിടക്കകളുടെ എണ്ണം, കൊവിഡ് ആശുപത്രികളിലെ ചികിത്സാ, ഓക്സിജന്റെ ലഭ്യത എന്നിവയും അദ്ദേഹം ചർച്ച ചെയ്തു.