കേരളം

kerala

ETV Bharat / bharat

വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 1,000 കോടി രൂപ, പദ്ധതി ഇന്ന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

80,000 എസ്എച്ച്ജികള്‍ക്ക് 1.10 ലക്ഷം രൂപ വീതം കമ്മ്യൂണിറ്റി ഇൻവെസ്റ്റ്‌റ്റ്‌മെന്‍റ് ഫണ്ടായും, 60,000 എസ്എച്ച്ജികള്‍ക്ക് 15,000 രൂപ വീതം റിവോൾവിങ് ഫണ്ടായുമാണ് ലഭ്യമാവുകയെന്ന് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.

By

Published : Dec 21, 2021, 10:06 AM IST

വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 1,000 കോടി രൂപ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും
വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 1,000 കോടി രൂപ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

പ്രയാഗ് രാജ്: 1.60 ലക്ഷം വനിത സ്വയം സഹായ സംഘങ്ങളുടെ (എസ്എച്ച്ജി) അക്കൗണ്ടുകളിൽ 1,000 കോടി രൂപയും, മുഖ്യമന്ത്രി കന്യാ സുമംഗല യോജനയിലൂടെ 1.01 ലക്ഷം ഗുണഭോക്താക്കൾക്ക് 20.20 കോടി രൂപയും നല്‍കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്‌ഘാടനം ചെയ്യും.

പ്രയാഗ്‌രാജ് സന്ദർശിക്കുന്ന വേളയിൽ 202 അനുബന്ധ പോഷകാഹാര നിർമാണ യൂണിറ്റുകളുടെ തറക്കല്ലിടല്‍ ചടങ്ങും പ്രധാനമന്ത്രി നിര്‍വഹിക്കും.

80,000 എസ്എച്ച്ജികള്‍ക്ക് 1.10 ലക്ഷം രൂപ വീതം കമ്മ്യൂണിറ്റി ഇൻവെസ്റ്റ്‌റ്റ്‌മെന്‍റ് ഫണ്ടായും, 60,000 എസ്എച്ച്ജികള്‍ക്ക് 15,000 രൂപ വീതം റിവോൾവിങ് ഫണ്ടായുമാണ് ലഭ്യമാവുകയെന്ന് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.

കന്യാ സുമംഗല യോജനയിലൂടെ പെൺകുട്ടികളുടെ അക്കൗണ്ടിലേക്ക് ഘട്ടം ഘട്ടമായാണ് പണം ട്രാൻസ്ഫർ ചെയ്യുകയെന്നും ഒരു പെണ്‍കുട്ടിക്ക് 15,000 രൂപ ലഭിക്കാൻ അർഹതയുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഇതുവരെ 9.92 ലക്ഷം പെൺകുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്നും ചൊവ്വാഴ്ചത്തെ ഫണ്ട് കൈമാറ്റത്തിന് ശേഷം 1.01 ലക്ഷം ഗുണഭോക്താക്കൾ കൂടി പദ്ധതിയുടെ ഭാഗമാവുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details