കേരളം

kerala

ETV Bharat / bharat

കള്ളാക്കുറിച്ചിക്ക് ശേഷം വീണ്ടും ; പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണത്തെ തുടര്‍ന്ന് തിരുവള്ളൂരില്‍ കനത്ത സുരക്ഷ

പെണ്‍കുട്ടിയുടെ മൃതദേഹം തിരുവള്ളൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി, കേസ് സിബിഐക്ക്

suicide  തിരുവള്ളുവർ ആത്മഹത്യ  തമിഴ്‌നാട് ആത്മഹത്യ  suicide in tamilnadu  plus two student suicide  thiruvalluvar suicide  പ്ലസ്‌ടു വിദ്യാര്‍ഥിനി തൂങ്ങി മരണം
പ്ലസ്‌ടു വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

By

Published : Jul 26, 2022, 11:42 AM IST

Updated : Jul 26, 2022, 12:07 PM IST

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ പ്ലസ്‌ടു വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവള്ളൂരില്‍ സുരക്ഷ കര്‍ശനമാക്കി. കീലാച്ചേരിയിലെ സര്‍ക്കാര്‍ എയ്‌ഡഡ് സ്‌കൂളിനോട് ചേര്‍ന്നുള്ള ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം തിരുവള്ളൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

സംഭവത്തില്‍ മപ്പേടു പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തതിന് ശേഷം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സിബിഐക്ക് കൈമാറി. ജൂലൈ 13ന് സമാനമായ രീതിയില്‍ കള്ളാക്കുറിച്ചി കണിയാമൂരിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിയായ പതിനേഴുകാരിയെ ഹോസ്റ്റൽ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവം വന്‍ പ്രതിഷേധത്തിനാണ് വഴിവച്ചത്.ബന്ധുക്കളും നാട്ടുകാരും സ്കൂള്‍ അടിച്ചുതകര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് തിരുവള്ളൂരില്‍ പൊലീസ് സുരക്ഷ കടുപ്പിച്ചത്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടി പുറത്തുവരാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ നടത്തിയ തിരച്ചിലിലാണ്, തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ എത്താന്‍ അല്‍പ്പം വൈകുമെന്ന് സുഹൃത്തുക്കളോട് പെണ്‍കുട്ടി പറഞ്ഞിരുന്നു. ആത്മഹത്യാക്കുറിപ്പൊന്നും മുറിയില്‍ നിന്ന് കണ്ടുകിട്ടിയിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പെണ്‍കുട്ടി അവധി ദിവസങ്ങളില്‍ വീട്ടില്‍ പോയിരുന്നില്ലെന്നും കുട്ടി കൂടുതലാരോടും സംസാരിക്കാറില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജൂലൈ 24നാണ് അവസാനമായി പെണ്‍കുട്ടി കുടുംബാംഗങ്ങളോട് സംസാരിച്ചത്.

ALSO READ: പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവം ; തമിഴ്‌നാട് കല്ലാക്കുറിച്ചിയിൽ സംഘർഷം രൂക്ഷം

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും രംഗത്തെത്തിയിട്ടുണ്ട്.സംഭവം വന്‍ പ്രതിഷേധത്തിന് കാരണമായതിനെ തുടര്‍ന്ന് ഹോസ്റ്റലിന്‍റെ പരിസരപ്രദേശങ്ങളില്‍ പൊലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Last Updated : Jul 26, 2022, 12:07 PM IST

ABOUT THE AUTHOR

...view details