പാലി (രാജസ്ഥാൻ): ട്രാക്‌ടറിനു പിന്നില്‍ ട്രക്ക് ഇടിച്ച് ഉണ്ടായ അപകടത്തില്‍ 7 തീര്‍ഥാടകര്‍ മരിച്ചു. രാജസ്ഥാനിലെ പാലി ജില്ലയില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. അപകടത്തില്‍ 20ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ട്രാക്‌ടറിന് പിന്നില്‍ ട്രക്ക് ഇടിച്ച് അപകടം, പാലിയില്‍ ഏഴ് തീര്‍ഥാടകര്‍ മരിച്ചു - തീര്‍ഥാടകര്‍
ഗുജറാത്തില്‍ നിന്ന് രാംദേവ്രയിലേക്ക് പോകുകയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടത്. രാജസ്ഥാനിലെ പാലി ജില്ലയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച ട്രാക്‌ടറിന് പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു
ട്രാക്‌ടറിന് പിന്നില്‍ ട്രക്ക് ഇടിച്ച് അപകടം, പാലിയില്‍ നാല് തീര്‍ഥാടകര്‍ മരിച്ചു
ഗുജറാത്തില്‍ നിന്നുള്ള തീര്‍ഥാടകരുമായി പോയ ട്രാക്‌ടര്‍ ആണ് അപകടത്തില്‍ പെട്ടത്. രാംദേവ്രയിലേക്ക് പോകവെ പാലിയില്‍ വച്ച് ട്രാക്‌ടറിന് പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തീര്‍ഥാടകര്‍ ട്രാക്‌ടറില്‍ നിന്ന് തെറിച്ചു വീണു.
പരിക്കേറ്റവർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. തീർഥാടകരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും അനുശോചനം രേഖപ്പെടുത്തി.
Last Updated : Aug 20, 2022, 2:59 PM IST