കേരളം

kerala

By

Published : Apr 6, 2021, 4:56 AM IST

ETV Bharat / bharat

തളരില്ല, തളത്താനുമാകില്ല.. ഇത് മീന പോരാടി ജയിച്ച ജീവിതം

ശരീരത്തിലെ പേശികളെ ബാധിക്കുന്ന മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന രോഗം മീനയുടെ കാലുകളുടെ ബലം കവർന്നെടുത്തു. അവൾക്ക് എഴുന്നേൽറ്റ് നിൽക്കനാവില്ല. എന്നാൽ അവളുടെ ശാരീരിക വൈകല്യത്തിന് അവളുടെ കഴിവിനെ തളത്താൻ സാധിച്ചിട്ടില്ല. കർണാടകയിലെ ശിവമൊഗ ജില്ലയിലുള്ള ഹോസല്ലൈ എന്ന സ്ഥലത്ത് താമസക്കുന്ന മീന ഇന്ന് മറ്റുള്ളവര്‍ക്കെല്ലാം ഒരു പ്രചോദനമാണ്.

Physically Challenged Artist Physically Challenged Physically Challenged meena മീന പോരാടി ജയിച്ച ജീവിതം വികലാംഗ ഭിന്ന ശേഷി
തളരില്ല, തളത്താനുമാകില്ല.. ഇത് മീന പോരാടി ജയിച്ച ജീവിതം

ഇവിടെ നിങ്ങൾ കാണുന്ന ഈ മനോഹര ചിത്രങ്ങളെല്ലാം ഒരു പോരാളിയുടെ സൃഷ്ടിയാണ്. ശരീരം തളർത്തിയിട്ടും മനസുകൊണ്ട് പോരാടുന്ന മീന എന്ന ഭിന്നശേഷിക്കാരിയുടെ ചിത്രങ്ങൾ. അവൾ ഈ സൃഷ്ടികളെല്ലാം ഒരുക്കിയത് തന്‍റെ ആത്മബലം കൊണ്ടും കലാവാസനകൊണ്ടുമാണ്. ഒരുപക്ഷെ മീനയെ കാണുമ്പോൾ നിങ്ങള്‍ക്ക് ഇത് അവൾ വരച്ചതാണെന്ന് വിശ്വസിക്കാനാകില്ല. ശരീരത്തിലെ പേശികളെ ബാധിക്കുന്ന മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന രോഗം മീനയുടെ കാലുകളുടെ ബലം കവർന്നെടുത്തു. അവൾക്ക് എഴുന്നേൽറ്റ് നിൽക്കനാവില്ല. എന്നാൽ അവളുടെ ശാരീരിക വൈകല്യത്തിന് അവളുടെ കഴിവിനെ തളത്താൻ സാധിച്ചിട്ടില്ല. കർണാടകയിലെ ശിവമൊഗ ജില്ലയിലുള്ള ഹോസല്ലൈ എന്ന സ്ഥലത്ത് താമസക്കുന്ന മീന ഇന്ന് മറ്റുള്ളവര്‍ക്കെല്ലാം ഒരു പ്രചോദനമാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും അവള്‍ വരക്കുന്ന ചിത്രങ്ങള്‍ക്ക് ഇന്ന് ഏറെ ആരാധകരുണ്ട്.

തന്റെ ശാരീരികമായ അവശതകളെ മറികടക്കാൻ മീനക്ക് കലയും കരകൗശലവും വിനോദ ഉപാധിയായി. അത് മാത്രമല്ല ചിത്രകല ഒരു മുഴുവന്‍ സമയ തൊഴിലാക്കി മാറ്റുവാനും അവള്‍ക്ക് സാധിച്ചു. ഇതിനൊക്കെ പുറമെ മുംബൈയിലെ ഒരു കല, കരകൗശല കമ്പനിയില്‍ നിന്ന് വീടുകള്‍ അലങ്കരിക്കുന്ന ഓണ്‍ലൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു.

സുഫാസു ആര്‍ട് വര്‍ക്ക്, ഡുക്കു പേജ്, മിക്‌സ്ഡ് മീഡിയ, എംഡിഎഫ്, പാറ്റ്, സെറാമിക് ഗ്ലാസ് ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് എന്നിവയെല്ലാം പഠിച്ചെടുത്തിട്ടുണ്ട് മീന. സെറാമിക് ഗ്ലാസ് ടെക്‌നിക് ഉപയോഗിച്ചാണ് മീന വീടുകളുടെ അലങ്കാര കല പഠിച്ചെടുത്തത്. അതോടൊപ്പം തന്നെ ഫര്‍ണീച്ചര്‍ ആര്‍ട്ട് വര്‍ക്കും മീന ചെയ്യുന്നുണ്ട്.

തളരില്ല, തളത്താനുമാകില്ല.. ഇത് മീന പോരാടി ജയിച്ച ജീവിതം

കീ ഹോള്‍ഡര്‍, ഫോട്ടോ ഹോള്‍ഡര്‍, വാള്‍ ഹോള്‍ഡര്‍, കീ ബഞ്ച് ഹാങ്ങര്‍, വാച്ച് ബോക്‌സ്, ബോട്ടില്‍ വര്‍ക്ക് എന്നിങ്ങനെയുള്ള വിവിധ തരത്തിലുള്ള ആര്‍ട്ട് വര്‍ക്കുകൾ മീന ചെയ്യും. മുമ്പൊക്കെ മീന ഇത് ഒറ്റയ്ക്കായിരുന്നു ചെയ്തിരുന്നത്. ഇന്നിപ്പോള്‍ സഹായത്തിനായി സുഹൃത്തുക്കളുമുണ്ട്. തന്റെ കലാശേഖരത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ചിത്രങ്ങളും മീന വാങ്ങുന്നുണ്ട്. തന്റെ ശാരീരികമായ വൈകല്യങ്ങളെ മറി കടന്നു മീന കലാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുന്നു. അവള്‍ മറ്റ് പെണ്‍കുട്ടികള്‍ക്ക് ഒരു പ്രചോദനമാണ്.

ABOUT THE AUTHOR

...view details