ചെന്നൈ:പ്രശസ്‌ത ഫോട്ടോ ജേണലിസ്റ്റ് ടി കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാർത്ത ഏജൻസിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെ ഓഫീസിനുള്ളിൽ ഫാൻ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഫോട്ടോ ജേണലിസ്റ്റ് ടി കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - photo journalist T Kumar
ഫോട്ടോ ജേണലിസ്റ്റ് ടി കുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ.
ഫോട്ടോ ജേണലിസ്റ്റ് ടി കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
56കാരനായ കുമാറിന് ഭാര്യയും മകനും മകളുമാണ് ഉള്ളത്. കുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്നും ശബളകുടിശിക ലഭിക്കാനുണ്ടായിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഫോട്ടോ ജേണലിസം മേഖലയിൽ 30 വർഷത്തെ പ്രവൃത്തി പരിചയമുള്ള കുമാർ ബ്യൂറോ ചീഫ് സ്ഥാനത്തും പ്രവർത്തിച്ചിട്ടുണ്ട്. 1986ലാണ് കുമാർ വാർത്ത ഏജൻസിയിൽ സേവനം ആരംഭിക്കുന്നത്.
ALSO READ:കെഎസ്ഇബി ചെയർമാനെതിരെ ഇടത് യൂണിയനുകളുടെ അനിശ്ചിതകാല സമരം