ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ഐഐടിയില്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പിഎച്ച്‌ഡി വിദ്യാര്‍ഥിയായ പ്രിയങ്ക ജയ്‌സ്വാളാണ് (29) മരിച്ചത്. വ്യാഴാഴ്‌ച (ജനുവരി 18) ഉച്ചക്ക് 1 മണിയോടെയാണ് സംഭവം (IIT Kanpur UP).
ഹോസ്റ്റല്‍ മുറിയില്‍ തനിച്ചായിരുന്ന പ്രിയങ്ക ആത്‌മഹത്യ ചെയ്യുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികള്‍ വാതിലില്‍ തട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് കല്ല്യാണ്‍പൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് (Student Suicide In IIT Kanpur).
മരണ കാരണം വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ല. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:ഇന്ന് (ജനുവരി 18) ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് വെസ്റ്റ് എഡിസിപി ആകാശ് പട്ടേല്‍ പറഞ്ഞു. കോളജ് ഹോസ്റ്റലില്‍ നിന്നും വിവരം ലഭിച്ചതോടെ എസ്‌എച്ച്‌ഒ അടക്കമുള്ള സംഘത്തെ സ്ഥലത്തേക്ക് അയച്ചു. സ്ഥലത്തെത്തി വാതില്‍ പൊളിച്ച് പൊലീസ് അകത്ത് കടന്നപ്പോഴാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് എഡിസിപി പറഞ്ഞു (PhD Scholar Suicide Case).