കേരളം

kerala

ETV Bharat / bharat

പണിമുടക്കാതെ ഇന്ധനവില: ഒരാഴ്ചയ്ക്കിടെ വര്‍ധന നാലര രൂപയിലേറെ

നിയമസഭ തെരഞ്ഞെടുപ്പുകള്‍ കാരണം നാലര മാസത്തോളം വില വര്‍ധിപ്പിക്കാതിരുന്ന എണ്ണകമ്പനികള്‍ മാര്‍ച്ച് 22ന് ശേഷമാണ് വില വര്‍ധിപ്പിച്ച് തുടങ്ങിയത്. മാര്‍ച്ച് 22 മുതല്‍ ആറ് പ്രാവശ്യമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്

Sixth day petrol diesel increase  Petrol price  sixth consecutive day rise in petrol and diesel  Petrol disel  പെട്രോള്‍ ഡീസല്‍ വില വര്‍ധനവ്  പൊതുമേഖല എണ്ണ കമ്പനികളുടെ വില വര്‍ധന നയം  പെട്രോള്‍ ഡീസല്‍ വില വര്‍ധനവിന്‍റെ കാരണങ്ങള്‍
പെട്രോള്‍-ഡീസല്‍ വില വര്‍ധന തുടരുന്നു;ലിറ്ററിന് പെട്രോളിന് 30 പൈസയും ഡീസലിന് 35 പൈസയും വര്‍ധിപ്പിച്ചു

By

Published : Mar 28, 2022, 10:00 AM IST

Updated : Mar 28, 2022, 10:08 AM IST

ന്യൂഡല്‍ഹി/തിരുവനന്തപുരം:ഒരു ലിറ്ററിന് പെട്രോളിന് 30 പൈസയും ഡീസലിന് 35 പൈസയും ഇന്ന് വര്‍ധിപ്പിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി പെട്രോളിനും ഡീസലിനുമായി ഒരു ലിറ്ററിന് വര്‍ധിച്ചത് നാലര രൂപയിലേറെ.

സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ വില, ലിറ്ററിന്, ബ്രാക്കറ്റിൽ ഇന്നത്തെ വര്‍ധനവ് പൈസയിൽ:

  • തിരുവനന്തപുരം - ₹ 110.63 (+0.32)
  • കൊല്ലം- ₹ 109.93 (+0.32)
  • പത്തനംതിട്ട- ₹ 109.60 (+0.33)
  • ആലപ്പുഴ- ₹ 108.97 (+0.32)
  • കോട്ടയം- ₹ 109.01 (+0.33)
  • കൊച്ചി- ₹ 108.51 (+0.33)
  • തൃശൂർ- ₹ 109.15 (+0.33)
  • പാലക്കാട്- ₹ 109.79 (+0.32)
  • മലപ്പുറം- ₹ 109.29 (+0.32)
  • കൽപ്പറ്റ- ₹ 109.74 (+0.33)
  • കോഴിക്കോട്- ₹ 108.81 (+0.33)
  • കണ്ണൂർ- ₹ 108.76 (+0.32)
  • കാസർകോട്- ₹ 109.71 (+0.33)

സംസ്ഥാനത്തെ ഇന്നത്തെ ഡീസൽ വില, ലിറ്ററിന്, ബ്രാക്കറ്റിൽ ഇന്നത്തെ വര്‍ധനവ് പൈസയിൽ

  • തിരുവനന്തപുരം - ₹ 97.72 (+0.37)
  • കൊല്ലം- ₹ 97.06 (+0.37)
  • പത്തനംതിട്ട- ₹ 96.74 (+0.36)
  • ആലപ്പുഴ- ₹ 96.16 (+0.37)
  • കോട്ടയം- ₹ 96.19 (+0.37)
  • കൊച്ചി- ₹ 95.73 (+0.37)
  • തൃശൂർ- ₹ 96.32 (+0.37)
  • പാലക്കാട്- ₹ 96.93 (+0.37)
  • മലപ്പുറം- ₹ 96.49 (+0.37)
  • കൽപ്പറ്റ- ₹ 96.83 (+0.36)
  • കോഴിക്കോട്- ₹ 96.03 (+0.37)
  • കണ്ണൂർ- ₹ 95.99 (+0.37)
  • കാസർകോട്- ₹ 96.87 (+0.37)

സംസ്ഥാന നികുതികള്‍ വ്യത്യസ്ത തോതിലായതിനാല്‍ സംസ്ഥാനങ്ങള്‍ അനുസരിച്ച് പെട്രോള്‍-ഡീസല്‍ വില വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്. നാലരമാസത്തോളം വില വര്‍ധിപ്പിക്കാതിരുന്ന പൊതു മേഖല എണ്ണ കമ്പനികള്‍ മാര്‍ച്ച് 22നാണ് വീണ്ടും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് ശേഷം ആറ് തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്.

ആദ്യത്തെ നാല് തവണ ലിറ്ററിന് 80 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. 2017ന് ദിവസേനയുള്ള വില പുനപരിശോധന ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില വര്‍ധനവായിരുന്നു ഇത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കാരണമാണ് നവംബര്‍ 4 മുതല്‍ മാര്‍ച്ച് 22 വരെ പൊതുമേഖല എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കാതിരുന്നത്. ഈ കാലയളവില്‍ അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് 30 യുഎസ് ഡോളറാണ് വര്‍ധിച്ചത്. വില വര്‍ധിപ്പിക്കാത്തത് കാരണം പൊതുമേഖല എണ്ണകമ്പനികള്‍ക്കുണ്ടായ മൊത്തത്തിലുള്ള നഷ്ടം 19,000 കോടിരൂപയാണെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡീസ് കണക്കാക്കിയിരുന്നു.

ALSO READ:ദേശീയ പണിമുടക്ക്: ബാങ്കിങ് സേവനങ്ങളെ ബാധിക്കും

Last Updated : Mar 28, 2022, 10:08 AM IST

ABOUT THE AUTHOR

...view details