ന്യൂഡൽഹി:പതിവ് തെറ്റിക്കാതെ രാജ്യത്ത് ഇന്ധന വില ഇന്നും വർധിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. എട്ട് ദിവസത്തിനിടെ പെട്രോളിന് ഒന്നര രൂപയിലേറെയാണ് കൂടിയത്. അതേസമയം ഡീസലിന് ഒമ്പത് ദിവസത്തിനിടെയുള്ള വർധന രണ്ടര രൂപയാണ്.
തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത്. ഇതോടെ വിതരണക്കാരും പ്രതിഷേധം പ്രകടപ്പിച്ചു തുടങ്ങി. തോന്നുംപടി വില കൂട്ടുന്നത് നിയന്ത്രിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ നിലവിലെ വില താഴെ:
ഒരു ലിറ്ററിനുള്ള വില
- തിരുവനന്തപുരം
പെട്രോള്‍ 105.18 രൂപ