മുംബൈ :വീടിന്‍റെ വരാന്തയില്‍ ഉറങ്ങുകയായിരുന്ന നായയെ കൊന്ന് പുള്ളിപ്പുലി. മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിലുണ്ടായ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആക്രമണം.
ഇരുട്ടില്‍ പതുങ്ങിയെത്തി പുള്ളിപ്പുലി, വീട്ടുവരാന്തയില്‍ ഉറങ്ങുന്ന നായയെ കടിച്ചുകൊന്നു ; ആക്രമണദൃശ്യം പുറത്ത് - news updates in Maharashtra
അഹമ്മദ് നഗറില്‍ വന്യമൃഗശല്യം രൂക്ഷമെന്ന് നാട്ടുകാര്‍
പുള്ളിപ്പുലി പതുങ്ങിയെത്തുന്നതും ഉറങ്ങുകയായിരുന്ന നായയെ കടിച്ചുവലിച്ച് വീടിന് മുമ്പിലുള്ള റോഡിലേക്ക് പോകുന്നതും അത് കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ നായ ചത്തു. സംഭവത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.
ഗോരേഗാവ്, കിൻഹി, ബഹിറോബാവാദി, കരണ്ടി മേഖലകളില്‍ കഴിയുന്നവര്‍ പുലി ഭീതിയിലാണ്. ഇവിടങ്ങളില്‍ നിരവധി വളര്‍ത്തുമൃഗങ്ങള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ഷകര്‍ അടക്കമുള്ളവര്‍ക്ക് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ വന്യമൃഗ ശല്യത്തിനെതിരെ ഉടനടി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.