ഐസ്വാൾ: പെട്രോൾ ടാങ്കറിന് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ നാല് പേർ വെന്തുമരിച്ചു. സംഭവത്തില്‍ 18 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. മിസോറാമിലെ ഐസ്വാൾ ജില്ലയിൽ ശനിയാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. ഐസ്വാളില്‍ നിന്ന് 15 കിലോമീറ്റർ അകലെയുള്ള തുരിയാൽ ഗ്രാമത്തിലാണ് അപകടം നടന്നത്.
ഒലിച്ചിറങ്ങിയ പെട്രോള്‍ ശേഖരിക്കുന്നതിനിടെ ടാങ്കറിന് തീ പിടിച്ചു; നാലുപേര്‍ വെന്തു മരിച്ചു - തുരിയാൽ
ഐസ്വാളില്‍ നിന്ന് 15 കിലോമീറ്റർ അകലെയുള്ള തുരിയാൽ ഗ്രാമത്തിലാണ് അപകടം. പെട്രോളുമായി ചമ്പായി ജില്ലയിലേക്ക് പോകുകയായിരുന്ന ടാങ്കറിനാണ് തീ പിടിച്ചത്.
ഒലിച്ചിറങ്ങിയ പെട്രോള്‍ ശേഖരിക്കുന്നതിനിടെ ടാങ്കറിന് തീ പിടിച്ചു; നാലുപേര്‍ വെന്തു മരിച്ചു
പെട്രോളുമായി ചമ്പായി ജില്ലയിലേക്ക് പോകുകയായിരുന്ന ടാങ്കറില്‍ നിന്ന് ഒലിച്ചിറങ്ങിയ പെട്രോള്‍ ശേഖരിക്കാന്‍ ആളുകള്‍ ശ്രമിച്ചപ്പോഴാണ് തീ പടര്‍ന്നത്. പൊള്ളലേറ്റ 18 പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.