മെഹ്‌സാന : ഗുജറാത്ത് കാഡിയിലെ അഗോൾ ഗ്രാമത്തിൽ നോട്ടുമഴ. ഗ്രാമത്തിലെ മുൻ സർപഞ്ചായ കരിംഭായ് ദാദുഭായ് ജാദവിന്‍റെ സഹോദരൻ റസൂലിന്‍റെ മകൻ റസാഖിന്‍റെ വിവാഹത്തിനാണ് ബന്ധുക്കൾ ചേർന്ന് പ്രദേശത്ത് നോട്ടുമഴ പെയ്യിച്ചത്. 10 മുതൽ 500 ന്‍റെ വരെയുള്ള നോട്ടുകളാണ് വരന്‍റെ ബന്ധുക്കൾ ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞത്.
VIDEO : വിവാഹത്തിനിടെ നോട്ടുമഴ, പറന്നുവീണത് 10 മുതൽ 500ന്‍റേത് വരെ ; പണം വാരാൻ ഓടിക്കൂടി നാട്ടുകാർ - people throwing money in their marriage in Gujarat
10 മുതൽ 500 ന്‍റെ വരെയുള്ള നോട്ടുകളാണ് വരന്‍റെ ബന്ധുക്കൾ ബഹുനില മന്ദിരങ്ങളുടെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞത്
ഗുജറാത്തിൽ വിവാഹത്തിനിടെ നോട്ടുമഴ
വിവാഹ ചടങ്ങുകൾക്കിടെ നടത്തിയ ഘോഷയാത്രയ്‌ക്കിടെയാണ് ബന്ധുക്കൾ നോട്ടുകെട്ടുകൾ താഴേക്ക് എറിഞ്ഞത്. നോട്ടുകള്‍ താഴേക്ക് വീഴുന്നതുകണ്ട് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം പണമെടുക്കാൻ ഓടിക്കൂടി. അന്തരീക്ഷത്തിൽ നിന്ന് താഴേക്ക് പറന്നുവീഴുന്ന നോട്ടുകള്‍ ചാടിപ്പിടിക്കുന്ന ജനക്കൂട്ടത്തിന്‍റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.