ന്യൂഡൽഹി:രാജ്യത്തെ ഞെട്ടിച്ച പൊഗാസസ് ഫോൺ ചോർത്തലിൽ പുതിയ വിവരങ്ങൾ പുറത്ത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം നിരവധി പ്രമുഖരുടെ ഫോൺ സംഭാഷണം ചോർത്തിയതായണ് പുതിയതായി പുറത്തുവരുന്ന വിവരം. രാഹുൽ ഗാന്ധിക്ക് പുറമെ അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത അഞ്ച് സുഹൃത്തുക്കളുടെയും ഫോൺ സംഭാഷണങ്ങളടക്കം ചോർത്തിയിട്ടുണ്ട്.
രണ്ട് പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയെന്ന രീതിയിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് ആരുടെയൊക്കെയാണെന്ന് വ്യക്തമല്ലായിരുന്നു. 2019 തെരഞ്ഞെടുപ്പ് സമയത്താണ് ഫോൺ ചോർത്തിയത് എന്നാണ് കരുതുന്നത്.
പ്രശാന്ത് കിഷോർ, മമത ബാനർജിയുടെ ബന്ധു അഭിഷേക് ബാനർജി, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്‌ണവ്, പ്രഹ്ളാദ് പട്ടേൽ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി, പ്രവീൺ തൊഗാഡിയ എന്നിവരും ഫോൺ ചോർത്തലിൽ പെട്ട പ്രമുഖരിൽ പെടുന്നുണ്ട്.