കേരളം

kerala

ജമ്മു കശ്‌മീരില്‍ സര്‍വകക്ഷി യോഗം വിളിച്ച് ലഫ്‌റ്റനന്‍റ് ഗവര്‍ണർ ; വിട്ടുനിന്ന് മെഹ്‌ബൂബ മുഫ്‌തി

ലഫ്‌റ്റനന്‍റ് ഗവര്‍ണറായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് മനോജ് സിന്‍ഹ രാഷ്‌ട്രീയ നേതാക്കളെ ഓഫിസിലേക്ക് ക്ഷണിക്കുന്നത്

By

Published : Jun 29, 2022, 10:06 PM IST

Published : Jun 29, 2022, 10:06 PM IST

manoj sinha calls all party meeting  tea party at raj bhawan srinagar  j and k lieutenant governor invites political parties  മനോജ് സിന്‍ഹ ചായ സര്‍ക്കാരം  ജമ്മു കശ്‌മീർ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ ചായ സല്‍ക്കാരം  ജമ്മു കശ്‌മീർ രാഷ്‌ട്രീയ മാറ്റം  ജമ്മു കശ്‌മീര്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ രാഷ്‌ട്രീയ നേതാക്കള്‍ യോഗം
ജമ്മു കശ്‌മീരില്‍ സര്‍വകക്ഷി യോഗം വിളിച്ച് ലഫ്‌റ്റനന്‍റ് ഗവര്‍ണർ ; ശ്രദ്ധേയമായി മെഹ്‌ബൂബ മുഫ്‌തിയുടെ അഭാവം

ശ്രീനഗര്‍ : ജമ്മു കശ്‌മീരില്‍ പ്രധാന രാഷ്‌ട്രീയ നേതാക്കള്‍ക്ക് ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നല്‍കിയ ചായ സത്‌കാരത്തില്‍ നിന്ന് വിട്ട് നിന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി. നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ഫറൂഖ് അബ്‌ദുള്ള, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഗുലാം അഹമദ് മീർ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് രവീന്ദര്‍ റെയ്‌ന തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു. ബുധനാഴ്‌ച വൈകിട്ട് ലഫ്‌റ്റനന്‍റ് ഗവര്‍ണറുടെ ഓഫിസിലായിരുന്നു സര്‍വകക്ഷി യോഗം.

ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് സിന്‍ഹ രാഷ്‌ട്രീയ നേതാക്കളെ ഓഫിസിലേക്ക് ക്ഷണിക്കുന്നത്. ജൂണ്‍ 30ന് ആരംഭിക്കുന്ന അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചയായത്. അമര്‍നാഥ് യാത്രയെ കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്‌തതെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഗുലാം അഹമദ് മീർ പ്രതികരിച്ചു. മറ്റ് വിഷയങ്ങളെ കുറിച്ച് വരുംദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്ന് ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

രാഷ്‌ട്രീയ സാഹചര്യം ചര്‍ച്ചയായില്ല :കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള രാഷ്‌ട്രീയ സാഹചര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജമ്മു കശ്‌മീരില്‍ ബ്യൂറോക്രാറ്റിക് ഭരണം അവസാനിപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്.

നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ഫറൂഖ് അബ്‌ദുള്ള, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഗുലാം അഹമദ് മീർ, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജദ്‌ ലോണെ, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് അദ്ധ്യക്ഷന്‍ ഹക്കീം യാസിന്‍, ബിജെപി സംസ്ഥാന പ്രസിഡന്‍റ് രവീന്ദര്‍ റെയ്‌ന, സിപിഎം സംസ്ഥാന സെക്രട്ടറി എം.വൈ തരിഗാമി എന്നിവർക്കായിരുന്നു ക്ഷണം.

പരിഹാസവുമായി പിഡിപി നേതാവ് : നേരത്തെ ചായ സത്കാരത്തിന് ക്ഷണി‍ക്കാന്‍ വൈകിയതിനെ പരിഹസിച്ച് പിഡിപി വക്താവ് സുഹൈല്‍ ബുഖാരി രംഗത്തെത്തിയിരുന്നു. വൈകിട്ട് നടക്കുന്ന വളരെ ഗൗരവകരമായ ഒരു യോഗത്തിന് ക്ഷണിക്കുന്നത് അതേ ദിവസം രാവിലെയാണെന്ന് സുഹൈല്‍ ബുഖാരി ട്വീറ്റ് ചെയ്‌തു.

'എന്തൊരു കളിയാക്കല്‍! പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ജമ്മു കശ്‌മീര്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണറും കേന്ദ്ര ആഭ്യന്തര മന്ത്രിയും സന്നിഹിതരായിരുന്ന, എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും പങ്കെടുത്ത സർവകക്ഷി യോഗത്തിന്‍റെ ഫലം എന്തായി?', ബുഖാരി ട്വിറ്ററില്‍ കുറിച്ചു.

ABOUT THE AUTHOR

...view details