കേരളം

kerala

PDP Leaders Detained| 370 റദ്ദാക്കിയതിന്‍റെ നാലാം വാർഷികം : പിഡിപി നേതാക്കൾ കസ്‌റ്റഡിയിൽ, വീട്ടുതടങ്കലിലെന്ന് മെഹബൂബയുടെ ട്വീറ്റ്

By

Published : Aug 5, 2023, 2:40 PM IST

ജമ്മു കശ്‌മീരിന്‍റെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്‍റെ നാലാം വാർഷിക വേളയിൽ പിഡിപി പ്രവർത്തകരെ കസ്‌റ്റഡിയിലെടുത്ത് പൊലീസ്

370 abrogation anniversary  article 370  ജമ്മു കശ്‌മീർ  കശ്‌മീർ ഭരണകൂടം  പിഡിപി  മെഹബൂബ മുഫ്‌തി വീട്ടുതടങ്കലിൽ  മെഹബൂബ മുഫ്‌തി മെഹബൂബ മുഫ്‌തി ട്വീറ്റ്  PDP leaders detained  Article 370 abrogation  Mehbooba Mufti  Mehbooba Mufti tweet  pdp
PDP Leaders Detained

ശ്രീനഗർ : ജമ്മു കശ്‌മീരിൽ പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്‌തി വീട്ടുതടങ്കലിൽ. പൊലീസ് തന്നെ വീട്ടുതടങ്കലിലാക്കിയതായും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ നിരവധി നേതാക്കളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തതായും മെഹബൂബ ട്വീറ്റ് ചെയ്‌തു. ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്‍റെ നാലാം വാർഷികം നടക്കുന്ന വേളയിൽ സെമിനാർ സംഘടിപ്പിക്കാൻ പിഡിപി തീരുമാനിച്ചിരുന്നു. ഇത് തകർക്കാൻ വേണ്ടിയാണ് പൊലീസ് നടപടിയെന്നാണ് മെഹബൂബയുടെ ആരോപണം.

മെഹബൂബ മുഫ്‌തിയുടെ ട്വീറ്റ് : 'മറ്റ് പിഡിപി നേതാക്കൾക്കൊപ്പം എന്നെയും വീട്ടുതടങ്കലിലാക്കി. കഴിഞ്ഞ അർധരാത്രിയിലാണ് നിയമവിരുദ്ധമായി തന്‍റെ പാർട്ടി പ്രവർത്തകരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. കേന്ദ്ര സർക്കാരിന്‍റെ ഭ്രാന്തമായ പ്രവൃത്തികൾ കശ്‌മീർ സമാധാനപരമാണെന്ന അവരുടെ തന്നെ വാദം പൊള്ളയാണെന്ന് തുറന്നുകാട്ടുന്നു.

also read :Abrogation of Article 370 | കശ്‌മീരില്‍ ഭീകരാക്രമണങ്ങളടക്കം കുറഞ്ഞെന്ന് കേന്ദ്രം ; എതിര്‍ ഹര്‍ജികള്‍ അടുത്തയാഴ്‌ച സുപ്രീംകോടതിയില്‍

ഒരു വശത്ത് ആർട്ടിക്കിൾ 370 നിയമവിരുദ്ധമായി റദ്ദാക്കിയത് ആഘോഷിക്കാൻ കശ്‌മീരികളോട് ആഹ്വാനം ചെയ്‌തുകൊണ്ടുള്ള വലിയ ബോർഡുകൾ ശ്രീനഗറിലുടനീളം പ്രത്യക്ഷപ്പെടുന്നു. അതേസമയം, മറുവശത്ത് ജനങ്ങളുടെ യഥാർഥ വികാരം മറച്ച് പിടിക്കാൻ ക്രൂരമായ ബലപ്രയോഗം നടത്തുകയാണ്. ആർട്ടിക്കിൾ 370 വിഷയം പരിഗണനയിൽ വരുമ്പോൾ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇതുകൂടി ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും ശ്രീനഗറിലുള്ള അവരുടെ വസതിയുടെ പൂട്ടിയ ഗേറ്റിന്‍റെ ചിത്രം പങ്കിട്ടുകൊണ്ട് മെഹബൂബ ട്വിറ്ററിൽ എഴുതി.

also read :Abrogation of Article 370| ജമ്മു കശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; അക്രമ സംഭവങ്ങള്‍ കുറഞ്ഞെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

പിഡിപി നേതാക്കളുടെ അറസ്‌റ്റ് എന്തിന് :അതേസമയം, എന്തിനാണ് പിഡിപി നേതാക്കളെ ഓഗസ്‌റ്റ് അഞ്ചിന് കസ്‌റ്റഡിയിൽ എടുത്തതെന്ന ചോദ്യവുമായി പാർട്ടി നേതാവ് ആരിഫ് ലൈഗ്രൂ, പിഡിപിയുടെ നിയോജക മണ്ഡലം ഇൻചാർജ് ഹബ്ബ കഡൽ എന്നിവരെ പൊലീസ് അർധരാത്രി അവരുടെ വസതികളിൽ റെയ്‌ഡിനിടെ തടഞ്ഞുവച്ചിട്ടുള്ള വീഡിയോ പങ്കിട്ടുകൊണ്ട് മെഹബൂബ ഇന്ന് രാവിലെ മറ്റൊരു പോസ്‌റ്റ് പങ്കിട്ടു. അതേസമയം, ആർട്ടിക്കിൾ അസാധുവാക്കിയതിന്‍റെ വാർഷികത്തിൽ നടത്താനിരുന്ന പരിപാടിക്ക് എൽജി മനോജ് സിൻഹയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്‌മീർ ഭരണകൂടം അനുമതി നിഷേധിച്ചതായി പിഡിപി ഓഗസ്‌റ്റ് നാലിന് പറഞ്ഞിരുന്നു.

എന്നാൽ സമാധാനപരമായ പരിപാടിക്ക് അനുമതി നിഷേധിച്ചതിന് ശേഷമാണ് ശ്രീനഗർ, ബുദ്‌ഗ്രാം ജില്ലകളിൽ പിഡിപി നേതാക്കൾക്കെതിരെ വലിയ അക്രമം നടത്തിയതെന്ന് പിഡിപി വക്താവ് പറഞ്ഞു. പിഡിപി ജനറൽ സെക്രട്ടറി ഗുലാം നബി ലോൺ ഹഞ്‌ജുറ, ജില്ല പ്രസിഡന്‍റ് ബുദ്‌ഗ്രാം മുഹമ്മദ് യാസിൻ ഭട്ട് എന്നിവരും വീട്ടുതടങ്കലിലാണെന്ന് പാർട്ടി വക്താവ് അറിയിച്ചു.

also read :Article 370 Case | 'ആര്‍ട്ടിക്കിള്‍ 370ന്‍റെ ശാശ്വതമായ സവിശേഷത ഒരു തർക്കവിഷയം', ഹർജികളിൽ വാദം തുടരുന്നു

ABOUT THE AUTHOR

...view details