ന്യൂഡൽഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചരമവാര്‍ഷികത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ സദൈവ് അടലിൽ സമാധിയിൽ നടന്ന പുഷ്‌പാര്‍ച്ചനയില്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
വാജ്പേയി സ്‌മരണയില്‍ രാജ്യം, സദൈവ് അടല്‍ സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തി പ്രധാനമന്ത്രി
സ്വാതന്ത്ര്യ സമര സേനാനി, കവി, പ്രഭാഷകൻ, മികച്ച ഭരണാധികാരി എന്നീ നിലയിൽ എതിരാളികളുടെയടക്കം പ്രീതി പിടിച്ചു പറ്റിയ നേതാവായിരുന്നു അടൽ ബിഹാരി വാജ്പേയ്
സദൈവ് അടല്‍ സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തുന്ന പ്രധാനമന്ത്രിയുടെ ദൃശ്യം
1998 മുതല്‍ 2004വരെയുള്ള ആറ് വര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്ന വാജ്പേയി 1990കളുടെ രണ്ടാം പകുതിയില്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ്. ഭാരതരത്‌ന അവാർഡ് ജേതാവായ വാജ്പേയി 2018ലാണ് അന്തരിച്ചത്. 93 വയസായിരുന്നു.