കൊല്‍ക്കത്ത (പശ്ചിമബംഗാള്‍): എസ്‌എസ്‌സി റിക്രൂട്ട്‌മെന്‍റ് അഴിമതിയിൽ അറസ്റ്റ് ചെയ്യപ്പെട്ട പാര്‍ത്ഥ ചാറ്റര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കി. മന്ത്രി സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. തൃണമൂല്‍ കോണ്‍ഗ്രസസ് ദേശീയ വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നിവ ഉള്‍പ്പെടെ മൂന്ന് സ്ഥാനങ്ങളില്‍ നിന്നാണ് ചാറ്റര്‍ജിയെ ഒഴിവാക്കിയിരിക്കുന്നതെന്ന് പാര്‍ട്ടി നേതാവ് അഭിഷേക് ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.
പശ്ചിമ ബംഗാളിലെ സർക്കാർ സ്‌കൂളുകളിലെയും, എയ്‌ഡഡ് സ്‌കൂളുകളിലെയും ഗ്രൂപ്പ്-സി, ഡി സ്റ്റാഫുകളുടെയും അധ്യാപകരുടെയും റിക്രൂട്ട്‌മെന്‍റിൽ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അഴിമതി നത്തിയ കേസിലാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്‌തത്. അന്വേഷണത്തില്‍ ചാറ്റര്‍ജിയുടെ അനധികൃത സ്വത്തുക്കളും ഇ.ഡി കണ്ടെത്തി.