കേരളം

kerala

ETV Bharat / bharat

വിളിച്ചത് സർക്കാർ വിരുദ്ധ മുദ്രാവാക്യം, പാസ് കൊടുത്തത് ബിജെപി എംപി, പാർലമെന്‍റിന് പുറത്ത് നിരോധനാജ്ഞ

parliament security breach follow up: പാര്‍ലമെന്‍റില്‍ അക്രമം നടത്തിയവർക്ക് പാസ് നല്‍കിയത് കർണാടകയില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയെന്ന് വിവരം.

By ETV Bharat Kerala Team

Published : Dec 13, 2023, 2:23 PM IST

Updated : Dec 13, 2023, 2:49 PM IST

parliament-security-breach-follow-up
parliament-security-breach-follow-up

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് പാർലമെന്‍റില്‍ വൻ സുരക്ഷ വീഴ്‌ച. ലോക്‌സഭയുടെ സന്ദർശക ഗാലറിയില്‍ നിന്ന് രണ്ട് അക്രമികൾ താഴേക്ക് ചാടിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കർണാടകയില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയാണ് (BJP MP Pratap Simha) അക്രമികൾക്ക് സന്ദർശക പാസ് കൊടുത്തതെന്നാണ് പ്രാഥമിക വിവരം.

ഏകാധിപത്യം തുലയട്ടെ (താനാശാഹി നഹി ചലേഗി) എന്ന മുദ്രാവാക്യം വിളിച്ചാണ് അക്രമികൾ സന്ദർശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയത്. അതിനൊപ്പം ഷൂവില്‍ നിന്ന് പുറത്തെടുത്ത മഞ്ഞ സ്പ്രേ ലോക്‌സഭയില്‍ വിതറി. ഇത് സഭയാകെ നിറഞ്ഞു. ഭരണഘടന സംരക്ഷിക്കുക, ജയ്‌ ഭീം എന്നി മുദ്രാവാക്യങ്ങളും വിളിച്ചു.

എംപിമാർ സുരക്ഷിതാണെന്നാണ് പ്രാഥമിക വിവരം (Lok Sabha Security Breach). ആർക്കും പരിക്കേറ്റിട്ടില്ല. അക്രമികളെ എംപിമാർ തന്നെയാണ് പിടികൂടിയത്. അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ പാർലമെന്‍റിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. (parliament security breach follow up).

അതിനിടെ പാർലമെന്‍റിന് പുറത്ത് പ്രതിഷേധിച്ച രണ്ടു പേരും പിടിയില്‍. നീലം, അമോല്‍ ഷിൻഡെ എന്നിവരാണ് പിടിയില്‍. പിടിയിലായവർ ഹരിയാന, മഹാരാഷ്ട്ര സ്വദേശികൾ. ഇവർ പ്രതിഷേധിച്ചത് ട്രാൻസ്‌പോർട്ട് ഭവൻ ഗേറ്റിന് മുന്നില്‍ നിന്ന്. തൊഴിലില്ലായ്‌മയ്ക്ക് എതിരെ നടന്ന പ്രതിഷേധമെന്ന് പിടിയിലായ യുവതി പൊലീസിനോട് പറഞ്ഞു.

പാർലമെന്‍റ് ആക്രമിക്കുമെന്ന് സിഖ് ഭീകര സംഘടനകൾ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. നിലവില്‍ പിടിയിലായ സ്ത്രീ അടക്കം നാല് പേരെയും പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. ശൂന്യവേള നടക്കുന്നതിനിടെയാണ് സഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് (Security breach during Zero Hour in Parliament). എംപിമാരില്‍ ഒരാള്‍ സംസാരിക്കുന്നതിനിടെയാണ് സന്ദർശക ഗാലറിയില്‍ നിന്ന് അക്രമികൾ താഴേക്ക് ചാടിയത്.

അതേസമയം 2001-ല്‍ ഇതേ ദിവസമാണ് പാര്‍ലമെന്‍റിന് നേരെ ആക്രമണം നടന്നത് (Parliament attack 2001). പാർലമെന്‍റ് ആക്രമണത്തിന്‍റെ വാർഷിക ദിനത്തില്‍ തന്നെ ഇത്തരം ഒരു സുരക്ഷ വീഴ്‌ച ഉണ്ടായത് രാജ്യത്തെ ആകെ നടുക്കിയിരിക്കുകയാണ്.

ALSO READ:വന്‍ സുരക്ഷ വീഴ്‌ച; പാര്‍ലമെന്‍റിനകത്തും പുറത്തും കളര്‍ സ്‌പ്രേയുമായി പ്രതിഷേധം, 4 പേര്‍ കസ്‌റ്റഡിയില്‍

Last Updated : Dec 13, 2023, 2:49 PM IST

ABOUT THE AUTHOR

...view details