കേരളം

kerala

ETV Bharat / bharat

പ്രതികളുടേത് ഭഗത് സിങ്ങിനെ അനുകരിക്കാനുള്ള ശ്രമം; പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് - ശൂന്യവേള

Parliament security breach: പുക ബോംബുകള്‍ക്ക് ശേഷം ലഘുലേഖകള്‍ വിതറാനും പദ്ധതിയുണ്ടായിരുന്നു. ഇവരുടെ കയ്യില്‍ ദേശീയപതാകയും ഉണ്ടായിരുന്നു. സര്‍ക്കാരിനെതിരെ യുവാക്കളെ തിരിക്കുന്ന തരത്തില്‍ പ്രകോപനപരപമായ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും ഇവരില്‍ നിന്ന് കണ്ടെത്തി.

Parliament security breach  tried to replicate revolutionary Bhagat Singh act  pm missing pamphlet  banners also recoveredd  tricolor found  farmers protest  manippur crisis  ശൂന്യവേള  Bhagatsingh followers
Parliament security breach: 2 accused tried to replicate revolutionary Bhagat Singh's act inside Lok Sabha

By ETV Bharat Kerala Team

Published : Dec 15, 2023, 8:16 AM IST

ന്യൂഡല്‍ഹി :പാര്‍ലമെന്‍റില്‍ അതിക്രമിച്ച് കയറിയ രണ്ടുപേര്‍ ഭഗത് സിങ്ങിനെ അനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ഡല്‍ഹി പൊലീസ്. പ്രധാനമന്ത്രിയെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് സ്വിസ് ബാങ്കിലെ പണം ലഭിക്കുമെന്നും സൂചിപ്പിക്കുന്ന ലഘുലേഖകളും ഇവരില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു (Parliament security breach). ബുധനാഴ്‌ചയാണ് പാര്‍ലമെന്‍റില്‍ സുരക്ഷ വീഴ്‌ച ഉണ്ടായത്.

സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ ഡി എന്നിവര്‍ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് പാര്‍ലമെന്‍റിന്‍റെ മേശപ്പുറത്തേക്ക് ചാടുക ആയിരുന്നു. ശൂന്യവേളയിലായിരുന്നു സംഭവം (accused tried to replicate Bhagat Singh). ഇവര്‍ പുകക്കുറ്റികളില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള പുക ചീറ്റിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്‌തിരുന്നു. ഇതേസമയം പാര്‍ലമെന്‍റിന് പുറത്ത് അമോല്‍, നീലം എന്നിവരും സമാന പ്രവൃത്തികള്‍ ചെയ്യുകയായിരുന്നു. പ്രതികള്‍ ഷൂസിനുള്ളിലാണ് പുകക്കുറ്റികള്‍ ഒളിപ്പിച്ചിരുന്നത്.

ഇതിനായി പ്രത്യേകം തയാറാക്കിയ ഷൂസുകളാണ് ഇവര്‍ ധരിച്ചിരുന്നത്. ഈ പുകക്കുറ്റികള്‍ സാഗര്‍ ശര്‍മ്മ ലഖ്‌നൗവില്‍ നിന്നാണ് വാങ്ങിയത്. 1929ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഡല്‍ഹിയിലെ സെന്‍ട്രല്‍ അസംബ്ലി ഹാളില്‍ ഭഗത് സിങ് ബോംബെറിഞ്ഞതിന് സമാനമായ രീതിയില്‍ ഭീകരാവസ്ഥ സൃഷ്‌ടിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ചോദ്യം ചെയ്യല്‍ വേളയില്‍ ഇവര്‍ സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

പുക ബോംബുകള്‍ക്ക് ശേഷം ലഘുലേഖകള്‍ വിതറാനും പദ്ധതിയുണ്ടായിരുന്നു. ഇവരുടെ കയ്യില്‍ ദേശീയപതാകയും ഉണ്ടായിരുന്നു (banners also recovered from Parliament security breach accused). സര്‍ക്കാരിനെതിരെ യുവാക്കളെ തിരിക്കുന്ന തരത്തില്‍ പ്രകോപനപരപമായ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും ഇവരില്‍ നിന്ന് കണ്ടെത്തി.

ഇവര്‍ ഭഗത് സിങ്ങിന്‍റെ അനുയായികളാണെന്ന കാര്യം സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വ്യക്തമാണ്. ഭഗത് സിങ് യുവ ഫാന്‍ ക്ലബ് എന്ന പേരില്‍ ഒരു പേജ് തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോഴിത് ഡിലീറ്റ് ചെയ്‌ത നിലയിലാണ്. കര്‍ഷക സമരം, മണിപ്പൂര്‍ പ്രതിസന്ധി എന്നിവയില്‍ സര്‍ക്കാരിന് ഒരു താക്കീത് നല്‍കാനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് സൂചന.

പൊലീസ് ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു. ഇവര്‍ക്ക് ഇതിനായി ധനസഹായം എന്തെങ്കിലും ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വേണ്ടി ആയിരുന്നു ഇത്. എന്‍ഐഎ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക ജഡ്‌ജി ഹര്‍ദീപ് കൗറിന് മുന്നിലാണ് പൊലീസ് ഇവരെ ഹാജരാക്കിയത്.

Also Read:പാര്‍ലമെന്‍റ് സുരക്ഷ വീഴ്‌ച: മുഖ്യസൂത്രധാരന്‍ ലളിത് ഝാ കീഴടങ്ങി

പതിനഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ഏഴ് ദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. യുഎപിഎ അടക്കമുള്ള വിവിധ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

ABOUT THE AUTHOR

...view details