കേരളം

kerala

ETV Bharat / bharat

Parineeti Chopra Proposed Raghav Chadha : ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയത് പരിണീതി ചോപ്ര ; രാഘവിന്‍റെ വീട്ടിൽ ഗംഭീര സ്വീകരണം - പരിണീതി ചോപ്ര രാഘവ് ഛദ്ദ വിവാഹം

Parineeti Chopra and Raghav Chadha arrived in Delhi : വിവാഹ ശേഷം ഡൽഹിയിലെത്തിയ പരിണീതി ചോപ്രയ്‌ക്കും രാഘവ് ഛദ്ദയ്‌ക്കും ഗംഭീര സ്വീകരണം. രാഘവിന്‍റെ വീട്ടിലെത്തിയ ഇരുവരെയും കാത്തിരുന്നത് രസകരമായ ചടങ്ങുകളും പരിപാടികളും.

Parineeti Chopra  Raghav Chadha  Ragneeti  Parineeti Chopra proposed to Raghav Chadha first  ആദ്യം വിവാഹ അഭ്യര്‍ത്ഥന നടത്തിയത് പരിണീതി ചോപ്ര  പരിണീതി ചോപ്ര  Parineeti Chopra proposed Raghav Chadha  രാഘവിന്‍റെ വീട്ടിൽ പരിണീതിക്ക് ഗംഭീര സ്വീകരണം  Raghav Chadha Parineeti Chopra wedding  പരിണീതി ചോപ്ര രാഘവ് ഛദ്ദ വിവാഹം  രാഘവ് ഛദ്ദ
Parineeti Chopra proposed Raghav Chadha

By ETV Bharat Kerala Team

Published : Oct 7, 2023, 3:28 PM IST

ആം ആദ്‌മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെയും (AAP MP Raghav Chadha) ബോളിവുഡ് താരം പരിണീതി ചോപ്രയുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സെപ്‌റ്റംബര്‍ 24ന് രാജസ്ഥാനിലെ ഉദയ്‌പൂരില്‍വച്ചായിരുന്നു പ്രൗഢ ഗംഭീരമായ വിവാഹം. ശേഷം താര ദമ്പതികള്‍ ഡല്‍ഹിയിലെ രാഘവിന്‍റെ വീട്ടില്‍ എത്തിച്ചേര്‍ന്നു. ഇതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു (Parineeti Chopra Proposed Raghav Chadha).

താരദമ്പതികള്‍ക്കായി രാഘവിന്‍റെ കുടുംബം രസകരവും കുസൃതിയും നിറഞ്ഞ ഗെയിമുകളും ഒരുക്കിയിരുന്നു. ഇതിനിടെ രസകരമായ ചില ചോദ്യങ്ങളോടും പരിണീതിയും രാഘവും പ്രതികരിച്ചു. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബന്ധുക്കളുടെ രസകരമായ ചോദ്യങ്ങള്‍ക്ക് താര ദമ്പതികള്‍ പലതും വെളിപ്പെടുത്തി.

Also Read:കൈ കോര്‍ത്ത് പരിനീതിയും രാഘവും; വിവാഹ ചിത്രങ്ങള്‍ പുറത്ത്

മനോഹരമായ പൂക്കളാല്‍ അലങ്കരിച്ച രാഘവിന്‍റെ ഡല്‍ഹിയിലെ വീടാണ് വീഡിയോയുടെ തുടക്കത്തില്‍. നാരങ്ങ പച്ച നിറമുള്ള സൽവാർ സ്യൂട്ടാണ് വീഡിയോയില്‍ പരിണീതി ധരിച്ചിരിക്കുന്നത്. അതേസമയം തവിട്ട് നിറത്തിലുള്ള കുർത്ത പൈജാമയും നെഹ്‌റു ജാക്കറ്റുമാണ് രാഘവ് ധരിച്ചിരിക്കുന്നത്.

പടക്കം പൊട്ടിച്ച് ഇരുവരെയും വീട്ടിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ ചെണ്ട മേളങ്ങള്‍ക്കൊപ്പം നൃത്തം വയ്‌ക്കുന്ന പരിണീതിയെയും വീഡിയോയില്‍ കാണാം. തുടര്‍ന്ന് പരിണീതിയുടെ ഗൃഹപ്രവേശന ചടങ്ങുകളില്‍ ഉള്‍പ്പടെ ഇരുവരും പങ്കെടുത്തു. കൂടാതെ ഇരുവരോടും പരസ്‌പരം ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു ഗെയിം സെഷനും കുടുംബാംഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ആദ്യ ചോദ്യം, ആരാണ് ആദ്യം ഇഷ്‌ടം പറഞ്ഞത് എന്നായിരുന്നു. ഇതിന് രണ്ടുപേരും ഒരേസമയം ഉത്തരം നല്‍കിയത് പരിണീതി ചോപ്ര എന്നാണ് (Parineeti Chopra Proposed Raghav Chadha). ഇരുവരുടെയും കയ്യിലുള്ള പൂക്കള്‍ ചൂണ്ടി വേണം ചോദ്യങ്ങളുടെ ഉത്തരം പറയാന്‍. ആദ്യം ഇഷ്‌ടം പറഞ്ഞതാരെന്ന ചോദ്യത്തിന് പരിണീതി സ്വന്തം നേര്‍ക്കും, രാഘവ് ഛദ്ദ പരിണീതിയുടെ നേര്‍ക്കുമാണ് പൂവ് ചൂണ്ടിയത്.

Also Read:Parineeti Chopra Raghav Chadha Reception Look: 'രാജകീയം'; പരിനീതി ചോപ്ര-രാഘവ് ഛദ്ദ റിസപ്‌ഷൻ ലുക്ക്

തുടര്‍ന്ന് രാഘവ് ചദ്ദയോടായിരുന്നു ചോദ്യം. 'നിങ്ങൾ ഒരു മത്സരാർത്ഥി ആകുമോ അതോ ട്രെയിനി ആകുമോ?' ഇതിന് രാഘവ് മറുപടി പറഞ്ഞത് - 'ഏത് ഘട്ടത്തിലും ഒരു മത്സരാർത്ഥി ആകാൻ ഞാൻ ആദ്യം ഒരു ട്രെയിനി ആയിരിക്കും.' രാഘവിന്‍റെ ഈ മറുപടിയില്‍ ആകൃഷ്‌ടയായ പരിണീതി പറഞ്ഞു-'നിങ്ങളെ നിയമിച്ചിരിക്കുന്നു'.

വീഡിയോയുടെ ഒടുവില്‍, പരിണീതി ഇപ്പോൾ ഛദ്ദയിലെ അംഗമായെന്ന് രാഘവ് പറയുന്നുണ്ട്. ഇതിന് പരിണീതി പ്രതികരിച്ചത് - 'ലോകത്തിലെ ഏറ്റവും മികച്ച കുടുംബം. അവർ കാരണം എന്നെ രാജ്ഞിയായി എനിക്ക് തോന്നുന്നു'.

Also Read:Priyanka Chopra Showers Blessings വിവാഹത്തിന് എത്തിയില്ലെങ്കിലും രാഘ്‌നീതിയെ അനുഗ്രഹിച്ച് പ്രിയങ്ക ചോപ്ര

സെപ്‌റ്റംബർ 24ന് രാജസ്ഥാനിലെ ഉദയ്‌പൂരിലെ ലീലാ പാലസിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍വച്ചായിരുന്നു വിവാഹം. സാനിയ മിർസ, ഹർഭജൻ സിംഗ്, മനീഷ് മൽഹോത്ര തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

ABOUT THE AUTHOR

...view details