സൂര്യപേട്ട് (തെലങ്കാന):മദ്യപനായ മകന്‍റെ മോശം സ്വഭാവത്തിൽ മനംമടുത്ത് മാതാപിതാക്കൾ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട ഹുസുർനഗർ സ്വദേശി സായിനാഥിന്‍റെ (26) മാതാപിതാക്കൾ, ബന്ധു, ഓട്ടോ ഡ്രൈവർ എന്നിവരാണ് അറസ്റ്റിലായത്. ഒക്‌ടോബർ 19നാണ് ശൂന്യം പഹാഡിന് സമീപം മൂസി നദിയിൽ സായിനാഥിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ഖമ്മം സ്വദേശികളായ ക്ഷത്രിയ രാം സിങ്ങും റാണിബായിയുമാണ് സായിനാഥിന്‍റെ മാതാപിതാക്കൾ. മദ്യപാനത്തിന് അടിമയായ സായിനാഥ് കഴിഞ്ഞ നാല് വർഷമായി പണത്തിന് വേണ്ടി ശല്യം ചെയ്യുന്നത് പതിവായിരുന്നു. മകന്‍റെ ഉപദ്രവം സഹിക്കവയ്യാതെയാണ് രാം സിങ്ങും റാണിബായിയും കൊലപാതകമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ഹുസുർനഗർ സിഐ രാമലിംഗ റെഡ്ഡി അറിയിച്ചു.